കോഴിക്കോട്ട് കൊവിഡ് ചികിത്സയിലായിരുന്ന മൂന്ന് പേർ മരിച്ചു
കണ്ണൂര്‍ എടക്കാട് സ്വദേശി പ്രമോദ്, കണ്ണൂര്‍ചാലക്കര സ്വദേശി അഹമ്മദ്, വടകര പുതുപ്പണം സ്വദേശി അബ്ദുൾ കരീം എന്നിവരാണ് മരിച്ചത്. മൂവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
കോഴിക്കോട്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് പേർ കൂടി മരിച്ചു. കണ്ണൂര്‍ എടക്കാട് സ്വദേശി പ്രമോദ്, കണ്ണൂര്‍ചാലക്കര സ്വദേശി അഹമ്മദ്, വടകര പുതുപ്പണം സ്വദേശി അബ്ദുൾ കരീം എന്നിവരാണ് മരിച്ചത്. മൂവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
പ്രമോദ് കരൾ രോഗത്തിന് ദീർഘകാലമായി ചികിത്സയിലായിരുന്നു. അഹമ്മദ് വൃക്ക രോഗിയായിരുന്നു. അബ്ദുൾ കരീമും വൃക്കരോഗത്തിന് ദീർഘകാലമായി ചികിത്സയിലായിരുന്നു.
അതേസമയം, ഇന്ന് 14 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 439 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണെന്നും സർക്കാർ അറിയിച്ചു.
സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തൃശൂര്‍ വരാന്തറപള്ളി സ്വദേശി തങ്കപ്പന്‍ (67), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം മുടവന്‍മുഗള്‍ സ്വദേശി കൃഷ്ണന്‍ (69), കൊല്ലം വിളങ്ങര സ്വദേശി ബാബു (55), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തിരുവനന്തപുരം തൈക്കാട് സ്വദേശിനി ലീല (75), കൊല്ലം മുകുനന്ദപുരം സ്വദേശിനി ഓമന അമ്മ (71), തിരുവനന്തപുരം കാക്കാമൂല സ്വദേശി പൊന്നന്‍ നാടാര്‍ (73), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ തിരുവനന്തപുരം വിതുര സ്വദേശി രത്‌നകുമാര്‍ (66), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി ഗ്ലോറി (74), എറണാകുളം കോതമംഗലം സ്വദേശി ഒ.എ. മോഹനന്‍ (68), തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി വില്‍ഫ്രെഡ് (56), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി സുധാകരന്‍ (62), എറണാകുളം പറവൂര്‍ സ്വദേശിനി സുലോചന (62), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ തിരുവനന്തപുരം വര്‍ക്കല സ്വദേശി രാമചന്ദ്രന്‍ (42), ആഗസ്റ്റ് 16ന് മരണമടഞ്ഞ പാലക്കാട് അട്ടപ്പാലം സ്വദേശി ചാമിയാര്‍ (94) എന്നിവരുടേതാണ് കൊവിഡ് മരണമാണെന്ന് ഇന്ന് സർക്കാർ സ്ഥിരീകരിച്ചത്.