വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ ഒരാൾക്ക് കൊവിഡ്; സിഐ ഉൾപ്പടെ അഞ്ചു പേർ ക്വാറന്റൈനിൽ
ഇതോടെ സിഐ ഉൾപ്പെടെ അഞ്ചു പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് ഇന്ന് 222 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: വട്ടിയൂർക്കാവ് സ്റ്റേഷനിലെ ഒരു പൊലീസുകാരന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സിഐ ഉൾപ്പെടെ അഞ്ചു പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് ഇന്ന് 222 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ച 222ൽ 203 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ഏറ്റവും കൂടുതല്‍ ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. 25 പേരാണ് തിരുവനന്തപുരത്ത് ഇന്ന് രോഗമുക്തി നേടിയത്..
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏഴ് ഡോക്ടർമാരടക്കം 17 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 40ലാണ്. ഇതോടെ 40 ഡോക്ടർമാരടക്കം 150 ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഏഴ് ഡോക്ടർമാർ, അഞ്ച് സ്റ്റാഫ് നഴ്സ്, ശസ്ത്രക്രിയ വാർഡിൽ രോഗികൾക്ക് കൂട്ടിരുന്നവർ എന്നിവർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസം ആറ് ഡോക്ടർമാർക്ക് രോഗം ബാധിച്ചിരുന്നു. ജില്ലയിലെ പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാർക്ക് തന്നെ രോഗം ബാധിച്ചത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
Read Also: പാലക്കാട് ഇന്ന് 81 പേർക്ക് കൊവിഡ്; പട്ടാമ്പി മീൻചന്തയിലെ 67 പേർക്ക് രോഗം...