കൊവിഡ്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റി

ആശുപത്രിയിലെ ഏഴ് സെക്യൂരിറ്റി ജീവനക്കാർക്കും ഒരു ഇൻഫർമേഷൻ ഓഫീസർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം ഉള്ള 7 സുരക്ഷാ ജീവനക്കാർ നിരീക്ഷണത്തിലാണ്.

covid calicut medical college hospital security staff removed from duty

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുഴുവൻ സുരക്ഷാ ജീവനക്കാരെയും ജോലിയിൽ നിന്ന് താല്ക്കാലികമായി മാറ്റി. ആശുപത്രിയിലെ ഏഴ് സെക്യൂരിറ്റി ജീവനക്കാർക്കും ഒരു ഇൻഫോർമേഷൻ ഓഫീസർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി. 

രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം ഉള്ള 7 സുരക്ഷാ ജീവനക്കാർ നിരീക്ഷണത്തിലാണ്. മറ്റുള്ളവരും തത്കാലം ജോലിക്കെത്തേണ്ടെന്ന് നിർദ്ദേശം നൽകുകയായിരുന്നു.  പകരമായി ശുചീകരണതൊഴിലാളികൾക്ക് സുരക്ഷാ ചുമതല നൽകിയിട്ടുണ്ട്.

ജില്ലയിൽ 519 പേര്‍ കൂടി ഇന്നലെ കൊവിഡ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ പുറത്തുവന്ന റിപ്പോർട്ടനുസരിച്ച്  15127 പേര്‍ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്.   91887 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 1851 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 250 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

ഇന്നലെ 3424  സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ആകെ 1,91,704 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1,88,244 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 1,82,669  എണ്ണം നെഗറ്റീവ് ആണ്. പുതുതായി വന്ന 294 പേര്‍ ഉള്‍പ്പെടെ ആകെ  3404 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതില്‍ 554 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2,785 പേര്‍ വീടുകളിലും, 65 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ ഒമ്പത് പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 32866   പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios