തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയന്ത്രണങ്ങള്‍ തുടരേണ്ടിവരും; കാരണം വ്യക്തമാക്കി മുഖ്യമന്ത്രി
നേരത്തെയുള്ള നിയന്ത്രണങ്ങള്‍ സ്വാഭാവികമായും അതിനാല്‍ നിയന്ത്രണങ്ങള്‍ തുടരേണ്ടിവരും എന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് ഭീഷണി തുടരുന്നതിനാല്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ നിയന്ത്രണം തുടരുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'തിരുവനന്തപുരത്തിന്‍റെ ഒരുഭാഗം രോഗവ്യാപനം കൂടി കടുത്ത നിയന്ത്രണത്തിലേക്ക് പോകുന്നു. അതിനാല്‍ മറുഭാഗം ഫ്രീയായി വിടാന്‍ കഴിയില്ല. നേരത്തെയുള്ള നിയന്ത്രണങ്ങള്‍ സ്വാഭാവികമായും അതിനാല്‍ തുടരേണ്ടിവരും' എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം നഗരത്തിലെ കടകളിലെയും മാര്‍ക്കറ്റുകളിലെയും തിരക്ക് കുറയ്‌ക്കാന്‍ ആളുകളും കടയുടമകളും ശ്രദ്ധിക്കണം. സാധനങ്ങള്‍ വാങ്ങാനുള്ള സമയം ദീര്‍ഘിപ്പിച്ചതുകൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല എന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് 593 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 11659 പേർക്കാണ് ഇത് വരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് മരണവും ഇന്ന് സ്ഥിരീകരിച്ചു. 204 പേർ കൂടി രോഗമുക്തരായി. 364 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്ന 116 പേർക്കും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 90 പേർക്കും രോഗം സ്ഥിരീകരിച്ചു.
Read more: 24 മണിക്കൂറിൽ 593 കേസുകൾ,രണ്ട് മരണം: കൊവിഡ് കുരുക്കിൽ കേരളം