ആശങ്ക കൂട്ടി കൊവിഡ്: സംസ്ഥാനത്ത് ഇന്ന് 2655 രോഗ ബാധിതര്‍, 2433 പേര്‍ക്ക് സമ്പര്‍ക്കം, 11 മരണം
കോഴിക്കോട്ട് ഇന്ന് 244 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 218 പേർക്കാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2433 പേര്‍ക്കും സമ്പർക്കം വഴിയാണ് രോഗ ബാധ. 61 ആരോഗ്യ പ്രവർത്തകര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 11 പേര്‍ മരിച്ചു. തലസ്ഥാന ജില്ലയിൽ തന്നെയാണ് ഏറ്റവും അധികം രോഗ ബാധിതരുള്ളത്.
24 മണിക്കൂറിൽ 40162 സാമ്പിൾ പരിശോധിച്ചു. 21800 ആക്ടീവ് കേസുകളുണ്ട്. കോഴിക്കോട് റീജണൽ പബ്ലിക് ഹെൽത്ത് ലാബിനോട് ചേർനന്ന് പുതിയ ലാബ് നാാളെ ഉദ്ഘാടനം ചെയ്യു. ആർടിപിസിആർ വിഭാഗം പ്രവർത്തിക്കും. 33 സ്ഥലങ്ങളിൽ ആർടിപിസിആർ പരിശോധന സംവിധാനമാകും. 800 സർക്കാർ ലാബിലും 300 സ്വകാര്യ ലാബിലും മറ്റ് പരിശോധന നടക്കും.
തിരുവനന്തപുരത്ത് തീരപ്രദേശത്ത് നിന്ന് മാറി മിക്കയിടത്തും കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നു. നിലവിൽ 4459 ആക്ടീവ് കേസുകളുണ്ട്. ഇന്ന് 512 പേരെ ഡിസ്ചാർജ് ചെയ്തു. 590 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇവിടെ കൂടുതൽ ജാഗ്രത വേണം. ഓണാവധി കഴിഞ്ഞതോടെ തിരക്ക് വർദ്ധിച്ചു. കൊല്ലത്ത് കോർപ്പറേഷൻ പരിധിയിലാണ് കൂടുതൽ രോഗികൾ. തീരക്കടലിൽ വള്ളത്തിലെത്തി ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടക്കുന്നുണ്ട്. മറൈൻ എൻഫോഴ്സ്മെന്‍റ് കോസ്റ്റൽ പൊലീസ് പരിശോധന നടത്തും.
പത്തനംതിട്ടയിൽ സെപ്തംബർ ഏഴ് മുതൽ എല്ലാ പഞ്ചായത്തിലും റാപിഡ് ടെസ്റ്റ് നടത്തും.ആന്‍റിജൻ പരിശോധനക്ക് 2.80 കോടി ചെലവാക്കി കിറ്റുകളും കിയോസ്കുകളും സ്ഥാാപിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിലെ 190 ജീവനക്കാർ ക്വാറന്റൈനിൽ പോയിരുന്നു. ഇവിടെ എല്ലാ വാർഡുകളും പ്രവർത്തിക്കുന്നു. രോഗികൾക്ക് രണ്ട് മാസത്തേക്ക് മരുന്ന് നൽകുന്നു.
കോട്ടയത്ത് മുനിസിപ്പാലിറ്റിയിലാണ് രോഗവ്യാപനം കൂടുതൽ. നാല് വ്യവസായ ശാലകൾ കൊവിഡ് ക്ലസ്റ്ററാണ്. ഇടുക്കിയിൽ 87 ശതമാാനം രോഗമുക്തി രേഖപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് തീരദേശ മേഖലയിൽ രോഗവ്യാപനം കൂടുതലാണ്. കടലുണ്ടിയിൽ മൂന്ന് ദിവസത്തിനിടെ 70 പേർക്ക് രോഗം സ്ഥിരീകരിച്ചു. പരിശോധനക്ക് വിമുഖത കാട്ടുന്ന പ്രവണത പലര്‍ക്കും ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട്ടിൽ രോഗികൾ വർധിക്കുന്നു. ജില്ലയിൽ വലിയ ക്ലസ്റ്റർ വാളാട് ആണ്. ഇവിടെ കേസുകൾ കുറയുന്നു. 5065 പേരെ പരിശോധിച്ചപ്പോൾ 347 പേർക്ക് രോഗം കണ്ടെത്തി. കണ്ണൂരിൽ ആറ് ആക്ടീവ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. പാട്യത്ത് കേസുകൾ കുറയുന്നു. മറ്റിടത്ത് രോഗം നിയന്ത്രിക്കാനായി. കാസർകോട് 276 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ ഉയരുന്നു. ആദ്യ രണ്ട് ഘട്ടടത്തിലും ഒരു മരണം പോലും ഉണ്ടായിരുന്നില്ല. മൂന്നാം ഘട്ടത്തിൽ 42 പേർ മരിച്ചു.
കഴിഞ്ഞ ദിവസം സൂചിപ്പിച്ച പോലെ കൊവിഡ് വ്യാപനം നല്ല നിലയിൽ പിടിച്ചുനിർത്താൻ കേരളത്തിന് ആകുന്നുണ്ട്. രാജ്യത്ത് കൊവിഡ് ബാധിതർ 40 ലക്ഷം കടന്നു. ഇന്നലെ മാാത്രം 86432 പേർക്ക് രാജ്യത്ത് രോഗം കണ്ടെത്തി. കേരളം പുലർത്തിയ ജാാഗ്രതയുടെയും പ്രവർത്തനത്തിന്‍റെയും മികവ് മറ്റ് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തിയാൽ മനസിലാകും.
താരതമ്യേന മെച്ചപ്പെട്ട നിലയിൽ തടയാനായി. ജനുവരി 30 മുതൽ ഇതുവരെ പത്ത് ലക്ഷം പേരിൽ 2168 പേർക്കാണ് കേരളത്തിൽ രോഗം ഉണ്ടായത്. നാം തുടർന്ന് വരുന്ന ഡിസ്‌ചാർജ് പോളിസി കർശനമാണ്. പത്ത് ദിവസം കഴിഞ്ഞാൽ ലക്ഷണം ഇല്ലെങ്കിൽ ഡിസ്ചാർജ് ചെയ്യുന്ന രീതിയല്ല കേരളത്തിൽ. ജനത്തിന്‍റെ സുരക്ഷ ഉറപ്പാക്കാൻ പരമാവധി ശ്രമിക്കും. വിട്ടുവീഴ്ച ചെയ്യില്ല. അതിനാലാണ് കുറവ് മരണം നടക്കുന്നത്.
ടെസ്റ്റിലും കേരളം മുന്നിൽ. ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന രീതിയാണ് പിന്തുടരുന്നത്. മെച്ചപ്പെട്ട രീതിയിലാണ് ടെസ്റ്റ് നടത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയുന്നതാണ് നല്ലത്. കേരളത്തിന്‍റേത് 4.3 ആണ്. അയൽ സംസ്ഥാാനങ്ങളിൽ വളരെ കൂടുതലാണ്. കേരളം മികച്ച രീതിയിൽ ടെസ്റ്റ് നടത്തി. കൊവിഡിൽ തുടക്കം മുതലുള്ള മികവ് നിലനിർത്താനാവുന്നു.
കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്മെന്‍റ് പ്രൊജക്ട് നടപ്പാക്കാൻ സർവകക്ഷി യോഗം ചേർന്നു. 2100 കോടിയുടെ പദ്ധതിയാണ്. സർക്കാർ മുന്നോട്ട് വച്ച യോഗത്തിന്‍റെ യോഗം പിന്തുണ നൽകി. ഖരമാലിന്യ ശേഖരണവും സംസ്കരണവും തദ്ദേശ സ്ഥാപനങ്ങളാണ് കൈകാര്യം ചെയ്യുന്നത്. രാജ്യത്തെ മികച്ച സംവിധാനം കേരളത്തിലുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ ഫലപ്രദമായി ഇടപെടുന്നുണ്ട്. ഖരമാലിന്യ ശേഖരണത്തിൽ മുന്നോട്ട് പോകണം. ജൈവമാലിന്യം സംസ്കരിക്കാൻ സംവിധാനം വേണം.
തദ്ദേശ സ്ഥാപനങ്ങൾക്ക് പിന്തുണ വേണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനം വേണം. സമഗ്രമായ പദ്ധതി വേണം. തദ്ദേശ സ്ഥാപനങ്ങൾ തമ്മിൽ മാലിന്യ സംസ്കരണ ശേഷിയിലെ അന്തരം ഇല്ലാതാകണം. പദ്ധതി വിഹിതമായ നിലവിൽ ഫണ്ട് നൽകുന്നു. അത് മുഴുവൻ കാര്യത്തിനും തികയുന്നില്ല. ലോകബാങ്കിൽ നിന്നുള്ള വായ്പ ഈ പദ്ധതി വഴി ലഭ്യമാക്കും. 2100 കോടി വാായ്പ എടുക്കും. ലോകബാങ്ക് 1470 കോടിയും സംസ്ഥാാന സർക്കാർ 630 കോടിയും നൽകും.
ലോകബാങ്ക് പൊതുവായ നിബന്ധന വെക്കുന്നില്ല. പദ്ധതിക്ക് മൂന്ന് ഭാഗങ്ങളുണ്ട്. ശാക്തീകരണവും സാങ്കേതിക പിന്തുണയും ഉണ്ട്. പ്രദേശവാസികളുടെ പ്രശ്നം കേൾക്കാനും പരിഹാരം ഉണ്ടാക്കാനും പ്രത്യേക സംവിധാനം ഉണ്ടാകും. ആറ് വർഷമാണ് പദ്ധതിയുടെ കാലാവധി. 93 നഗര തദ്ദേശ സ്ഥാപനങ്ങൾക്കും 183 ഗ്രാമപഞ്ചായത്തുകൾക്കും ഗുണം ലഭിക്കും. പ്രാരംഭ പഠനം നടത്താനും നിയമം നിരീക്ഷിക്കാനും മറ്റുമായി കൺസൾട്ടന്റുകൾ ഉണ്ടാവും. ആഗോള ടെണ്ടർ വഴി ഇവരെ തെരഞ്ഞെടുക്കും. എല്ലാവരും പരിപാടിയെ സ്വാഗതം ചെയ്തു. കേരളത്തെ മാലിന്യ മുക്ത കേരളമാക്കാനുള്ള പ്രതീക്ഷ നിറവേറ്റാനാകുന്ന പദ്ധതിയാണിത്.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കേണ്ടത്. രോഗം മാത്രമല്ല, മറ്റ് ചില പ്രശ്നങ്ങളുമുണ്ട്. കമ്മീഷൻ തീരുമാനിച്ചാൽ സർക്കാർ അതുമായി മുന്നോട്ട് പോകും. സർക്കാർ ആശങ്ക അറിയിക്കില്ല. അഞ്ച് മാസത്തേക്കാണെങ്കിലും തെരഞ്ഞെടുപ്പാണ്. ഏപ്രിലിൽ പുതിയ തെരഞ്ഞെടുപ്പ് വരും. അത്തരമൊരു സ്ഥിതി ഇതിലുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ നിലപാട് എടുക്കട്ടെ.
തദ്ദേശ സ്ഥാാപന തിരഞ്ഞെടുപ്പ് അഞ്ച് വർഷത്തേക്കാണ്. നവംബറിൽ അത് അവസാനിക്കേണ്ടതാണ്. അത് കമ്മീഷൻ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. ഡ്രൈവിങ് സ്കൂളുകളും തുറക്കും. അതിനനുസരിച്ച് നടപടി സർക്കാർ സ്വീകരിച്ച് വരുന്നു.
കെപിസിസി അധ്യക്ഷൻ വിളിച്ച യോഗം ജനാധിപത്യ പ്രക്രിയയിലെ ഗുരുതര പ്രശ്നമാണ്. സർക്കാർ ഉദ്യോഗസ്ഥരോട് വഞ്ചിക്കണം എന്നാവശ്യപ്പെടുകയാാണ്. ഉദ്യോഗസ്ഥൻ ഉത്തരവാദിത്തം പാലിക്കാൻ ബാധ്യസ്ഥരാണ്. എല്ലാം ചോർത്താൻ പറയുന്നത് വലിയ രീതിയിലുള്ള കലാപ ആഹ്വാനം. ഈ നിലപാട് ഉണ്ടാകാൻ പാടില്ലാത്തതാണ്. ദൗർഭാഗ്യകരം എന്നേ പറയാനുള്ളൂ.
വീടാക്രമിക്കാൻ ഇടയായ സാഹചര്യം ഇപ്പോൾ പുറത്തുവരുന്നുണ്ട്. കെട്ടിച്ചമച്ചതല്ല. പിടിയിലായ ആളുടെ സുഹൃത്തും മൊഴി നൽകിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. രാഷ്ട്രീയ പ്രശ്നം ഉണ്ടാകുന്നു. തെറ്റിനെ തള്ളിപ്പറയാാതെ ജനത്തിന്‍റെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ്. വളരെ പരിഹാസ്യമായ നിലയാണ്. കാര്യങ്ങളെല്ലാം പുറത്തായി.
ഖരമാലിന്യ സംസ്കരണം നഗരങ്ങളിലാണ്. ഇവയോട് ചേർന്നുള്ള പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കും. ലഹരി മാഫിയയുമായി ബന്ധപ്പെട്ട് അന്വേഷൻം നടക്കുന്നുണ്ട്. ആ ഏജൻസി അറിയിച്ചാൽ സ്വാഭാവികമായി സംസ്ഥാനം അന്വേഷണം നടത്തും. ഉപതെരഞ്ഞെടുപ്പ് നിലവിലെ സംസ്ഥാന സർക്കാറിന്‍റെ വിലയിരുത്തലാണ്. സാധാരണ നിലയിൽ അങ്ങനെ തന്നെയാണ് കണക്കാക്കുക.
ജോസ് കെ മാണി ഒരു വിഭാാഗത്തിന്‍റെ നേതാവാണ്. അദ്ദേഹത്തിനാണ് ചിഹ്നവും പാാർട്ടിയും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയതാണ്. നിലവിൽ ജോസിനാണ് അവകാശം. കേരള കോൺഗ്രസ് എം ജോസ് നേതൃത്വം നൽകുന്ന പാർട്ടിയാണ്. ജോസ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് ശക്കിയാർജിച്ചു. യുഡിഎഫ് നേതൃത്വം ഇവരെ പുറന്തള്ളിയതാണ് യുഡിഎഫിൽ നിന്ന് പുറന്തള്ളി. അവരൊരു രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടില്ല. രാജ്യസഭാ തെരഞ്ഞെടുപ്പിൽ അവരൊരു നിലപാട് എടുത്തു. യുഡിഎഫിന് വോട്ട് ചെയ്യുന്നില്ല, വോട്ടിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുന്നു എന്ന നിലപാടെടുത്തു. സാധാരണ ഗതിയിൽ ഞങ്ങള് സന്തോഷിക്കുന്നു. യുഡിഎഫ് ദുർബലമാകുന്നു. അതിനപ്പുറം ഒരു പരസ്യ നിലപാടും എടുത്തിട്ടില്ല. അതിനെ ആശ്രയിച്ചാണ് മറ്റ് നിലപാടുകൾ.