ആശങ്കയുടെ തലസ്ഥാനം; കൊവിഡ് കണക്കിൽ ഇന്നും തിരുവനന്തപുരം മുന്നിൽ, 528 രോഗികൾ, 8 ജില്ലകളില്‍ 200 കടന്നു
സമ്പര്‍ക്ക രോഗികളുടെ എണ്ണക്കൂടുതലാണ് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കുന്നത്.
തിരുവനന്തപുരം: കൊവിഡ് രോഗ ബാധയുടെ കണക്കിൽ വലിയ ആശങ്കയിലാണ് തലസ്ഥാന ജില്ല. പ്രതിദിന രോഗികളുടെ കണക്ക് മൂവ്വായിരം കടന്ന സംസ്ഥാനത്ത് ഇന്നും തിരുവനന്തപുരം ജില്ലയാണ് ആകെ രോഗികളുടെ എണ്ണത്തിൽ മുന്നിൽ. 528 പേര്‍ക്കാണ് തിരുവനന്തപുരം ജില്ലയിൽ രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗക്കണക്കിൽ മലപ്പുറം ജില്ലയാണ്. മലപ്പുറത്ത് മാത്രം ഇന്ന് 324 പേര്‍ക്കാണ് രേഗ ബാധ സ്ഥിരീകരിച്ചത്. സമ്പര്‍ക്ക രോഗികളുടെ എണ്ണവും ഉറവിടമറിയാത്ത രോഗികളും മലപ്പുറത്ത് ആശങ്ക കൂട്ടുകയാണ്. കൂടുതൽ ആരോഗ്യപ്രവർത്തകര്‍ക്ക് രോഗ ബാധ സ്ഥിരീകരിക്കുന്നതും മലപ്പുറത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ത്. കൊല്ലത്ത് ഇന്ന് ഏറ്റവും കൂടിയ രോഗ ബാധ .328 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 302 പേർക്കും സമ്പർക്കത്തിലൂടെ ആണ് രോഗ ബാധ.ഇക്കഴിഞ്ഞ ഒന്നാം തീയതി മരിച്ച കൈക്കുളങ്ങര സ്വദേശി ആന്റണിയുടെ മരണം കോവിഡ് കാരണമെന്നും കണ്ടെത്തിയിട്ടുണ്ട്.ആറു ആരോഗ്യ പ്രവർത്തകർക്കും രോഗം പിടിപെട്ടു.ജില്ലയിൽ ചികിത്സയിൽ ആയിരുന്ന 204 പേർ രോഗ മുക്തി നേടി. ,
എറണാകുളം ജില്ലയില്‍ നിന്നുള്ള 281 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 264 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 218 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 162 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഓണക്കാല തിരക്കിന് ശേഷമുള്ള ആഴ്ച സംസ്ഥാനത്ത് കൊവിഡ് തീവ്ര വ്യാപന അവസ്ഥ ഉണ്ടായേക്കുമെന്ന ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ് ശരിവക്കുന്ന സ്ഥിതിയിലേക്കാണ് കൊവിഡ് നിരക്ക് ഉയരുന്നത്. സമ്പര്‍ക്ക രോഗികളുടെ എണ്ണക്കൂടുതലും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.