Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് ദില്ലിയിൽ നിന്നെത്തിയ കൊല്ലം സ്വദേശി

എട്ടാം തീയ്യതി ദില്ലിയിൽ നിന്നും പുറപ്പെട്ട് പത്തിന് കേരളത്തിലെത്തിയതായിരുന്നു വസന്തകുമാർ. 15-ാം തീയതിയാണ് പനിയെ തുടർന്ന് കൊവിഡ് പരിശോധന നടത്തിയത്. 

covid 19 death in kerala  kollam district patient returned from delhi
Author
Kollam, First Published Jun 23, 2020, 12:14 PM IST

കൊല്ലം: കേരളത്തിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാർ ആണ് മരിച്ചത്. 68 വയസായിരുന്നു ഇയാൾക്ക്. എട്ടാം തീയ്യതി ദില്ലിയിൽ നിന്നും പുറപ്പെട്ട് പത്തിന് കേരളത്തിലെത്തിയതായിരുന്നു വസന്തകുമാർ. 15-ാം തീയതിയാണ് പനിയെ തുടർന്ന് കൊവിഡ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ 22-ാമത്തെ കൊവിഡ് മരണമാണ് ഇത്.  

നിസാമുദ്ദിനിൽ നിന്നാണ് ഇയാൾ മടങ്ങിയെത്തിയത്, ക്വാറന്റയിനിലായിരുന്നു. 17-ാം തീയതി പരിശോധനാഫലം പോസിറ്റീവായതിനെ തുടർന്ന് കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസം എടുക്കാൻ അടക്കം ബുദ്ധിമുട്ടായതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കൊച്ചിയിൽ നിന്ന് ജീവൻരക്ഷാ മരുന്നുകളെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Follow Us:
Download App:
  • android
  • ios