ബോട്ടിലെ തൊഴിലാളിക്ക് കൊവിഡ്; ബേപ്പൂർ തുറമുഖം അടക്കാൻ നിര്‍ദ്ദേശം
കോഴിക്കോട് ചാലപ്പുറത്ത് ഒരു കുടുംബത്തിലെ 8 പേർ അടക്കം 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കോഴിക്കോട്: ബേപ്പൂരിൽ ബോട്ടിലെ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒപ്പം ഉണ്ടായിരുന്ന മുപ്പത് പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗ വ്യാപന സാധ്യത മുന്നിൽ കണ്ട് തുറമുഖം അടച്ചിടാനാണ് തീരുമാനം. ബേപ്പൂര്‍ തുറമുഖം അടക്കണമെന്ന നിര്‍ദ്ദേശമാണ് കോഴിക്കോട് കോര്‍പ്പറേഷൻ ആരോഗ്യ വിഭാഗം മുന്നോട്ട് വക്കുന്നത്.
അതിനിടെ ജില്ലയിലെ മറ്റ് ഭാഗങ്ങളിലും കൊവിഡ് വ്യാപനത്തിന്‍റെ പിടിയിലാണ്. കോഴിക്കോട് ചാലപ്പുറത്ത് ഒരു കുടുംബത്തിലെ 8 പേർ അടക്കം 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആന്‍റിജൻ പരിശോധനയിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴിയാണ് എല്ലാവര്‍ക്കും രോഗം പിടിപെട്ടത് എന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. അതീവ ജാഗ്രതയാണ് കോഴിക്കോട് ജില്ലയിൽ പൊതുവെ നിലനിൽക്കുന്നത്.