സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് തൃശ്ശൂർ സ്വദേശിയായ 87 കാരൻ
സ്വകാര്യ ആശുപത്രിയിലായിരുന്നു ഇയാൾ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ആശുപത്രിയിലെ 40 പേർ നിരീക്ഷണത്തിലാണ്.
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ ഒരാൾ കൂടി കൊവിഡ‍് ബാധിച്ച് മരിച്ചു. ഏങ്ങണ്ടിയൂർ സ്വദേശിയായ 87 കാരന്‍ കുമാരനാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ശ്വാസം മുട്ടലിന് ചികിത്സയിലായിരുന്നു ഇയാൾ. ഈ ആശുപത്രിയിലെ 40 പേർ നിരീക്ഷണത്തിലാണ്. മെഡിക്കൽ കോളജിൽ എത്തിച്ച ഉടനാണ് രോഗി മരിച്ചത്.
സംസ്ഥാനത്തെ പതിനാറാമത്തെ കൊവിഡ് മരണമാണ് ഇത്. കുമാരന് രോഗം എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. മറ്റ് ജില്ലകളിലേക്കോ സംസ്ഥാനത്തിന് പുറത്തേക്കോ ഇയാൾ യാത്ര ചെയതിട്ടില്ല. രണ്ട് സ്വകാര്യ ആശുപത്രികളിൽ ഇയാൾ ചികിത്സ തേടിയിരുന്നു. ഇയാളെ ചികിത്സിച്ച ആരോഗ്യപ്രവർത്തകരോടും സമ്പർക്കത്തിൽ വന്നവരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
1914 പേർക്കാണ് ഇത് വരെ സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇത് വരെ 803 പേർ ഇതിൽ രോഗമുക്തി നേടി. 1095 സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
Read more at: ആശങ്കയുടെ ദിനം; സംസ്ഥാനത്ത് 107 പേര്‍ക്ക് കൊവിഡ്, 1095 പേര്‍ ചികിത്സയില്‍ ...ഇളവുകളിലേക്ക് സംസ്ഥാനം നീങ്ങുമ്പോഴാണ് കൊവിഡ് ഗ്രാഫ് ഉയരുന്നതും ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ച ഒരു രോഗി കൂടി മരിക്കുന്നതും. ഇന്ന് പുതുതായി സ്ഥിരീകരിച്ച 107 കേസുകളിൽ 27 പേർ മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. തൃശൂരിൽ 26 ആളുകൾക്കും പത്തനംതിട്ടയിൽ 13 ഉം കൊല്ലത്ത് 9 പേർക്കും ആലപ്പയിൽ 7 ഉം കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 6 പേർക്ക് വീതവും രോഗബാധയുണ്ടായി.
തിരുവനന്തപുരത്ത് നാലും കോട്ടയം കാസർക്കോട് ജില്ലകളിൽ 3 വീതം ആളുകൾക്കും കണ്ണൂരിൽ രണ്ടു പേർക്കും ഇടുക്കിയിൽ ഒരാൾക്കുമാണ് രോഗമുണ്ടായത്. കൂടുതൽ ജാഗ്രത വേണമെന്ന ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്ന പാലക്കാടും കൊല്ലത്തും വീണ്ടും സമ്പർക്കത്തിലൂടെ രോഗമുണ്ടായത് ആശങ്ക കൂട്ടുന്നു. തൃശൂരിൽ 3 പേർക്കും മലപ്പുറത്തും പാലക്കാടും രണ്ടു ആളുകൾക്കും കൊല്ലത്ത് ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്. 41 പേർക്കാണ് രോഗമുക്തി.
നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,91481 ആയി ഉയർന്നു. പരിശോധനകളുടെ എണ്ണം സംസ്ഥാനം കൂട്ടിയിട്ടുണ്ട്. മൂവായിരമായിരുന്നതിപ്പോൾ 4316 ആക്കി ഉയർത്തിയിരിക്കുകയാണ്. സമൂഹവ്യാപന സാധ്യത കണ്ടെത്താനായി നാളെ മുതൽ ദ്രുതപരിശോധന തുടങ്ങും.
District | Confirmed | Rcvrd | Death | Active |
---|---|---|---|---|
ALP | 90 | 15 | 1 | 74 |
EKM | 73 | 33 | 1 | 39 |
IDK | 50 | 26 | 0 | 24 |
KGD | 328 | 219 | 0 | 109 |
KKD | 102 | 51 | 1 | 50 |
KLM | 118 | 30 | 1 | 87 |
KNR | 264 | 147 | 1 | 116 |
KTM | 69 | 38 | 0 | 31 |
MPM | 205 | 61 | 3 | 141 |
PKD | 231 | 66 | 1 | 164 |
PTA | 102 | 23 | 1 | 78 |
TSR | 137 | 39 | 1 | 97 |
TVM | 103 | 32 | 3 | 68 |
WYD | 42 | 23 | 1 | 18 |
Total | 1914 | 803 | 15 | 1096 |