കൊവിഡ് 19: കോഴിക്കോട് 1390 പേര്‍ കൂടി നിരീക്ഷണത്തില്‍
ഇന്ന് പുതുതായി വന്ന 22 പേര്‍ ഉള്‍പ്പെടെ 207 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ള
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് പുതുതായി വന്ന 1390 പേര്‍ ഉള്‍പ്പെടെ 12713 പേര്‍ കൊവിഡ് നിരീക്ഷണത്തില്‍. ഇതുവരെ 40479 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 22 പേര്‍ ഉള്‍പ്പെടെ 207 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 134 പേര്‍ മെഡിക്കല്‍ കോളേജിലും 73 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 39 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.
ഇന്ന് വന്ന 996 പേര്‍ ഉള്‍പ്പെടെ ആകെ 5077 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. 354 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററുകളിലും 4645 പേര്‍ വീടുകളിലും 78 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 95 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 2928 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 12 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. 452 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. 2307 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 7373 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.
Read more: കൊച്ചിയിൽ ഒരു പൊലീസുകാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചു, മെഡിക്കൽ കോളേജിലേക്ക് മാറ്റി