മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ആന്‍റിജൻ പരിശോധനാഫലം നെഗറ്റീവ്, സ്വയം നിരീക്ഷണത്തിൽ തുടരും
മുഖ്യമന്ത്രി പിണറായി വിജയന്‍റേയും ആരോഗ്യ മന്ത്രി കെകെ ശൈലജയുടേയും കൊവിഡ് ആന്‍റിജൻ ഫലം നെഗറ്റീവ്.
തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റേയും ആരോഗ്യ മന്ത്രി കെകെ ശൈലജയുടേയും ആന്‍റിജൻ പരിശോധനാ ഫലം നെഗറ്റീവ്. നേരത്തെ മന്ത്രിമാരായ വിഎസ് സുനിൽകുമാറിന്‍റേയും എ സി മൊയ്തീന്‍റേയും ഇപി ജയരാജന്‍റേയും ആന്‍റിജൻ പരിശോധനാഫലം നെഗറ്റീവായിരുന്നു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍റെ പരിശോധനഫലവും നെഗറ്റീവാണ്. എല്ലാവരും സ്വയം നിരീക്ഷണത്തിൽ തുടരുമെന്നാണ് വ്യക്തമാകുന്നത്. കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടറുമായി സമ്പര്‍ക്കത്തിൽ ആയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയടക്കം സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്.
മലപ്പുറം കളക്ടറുമായി സമ്പര്‍ക്കം: മുഖ്യമന്ത്രിയും ഏഴ് മന്ത്രിമാരും സ്പീക്കറും സ്വയം നിരീക്ഷണത്തിൽ
കരിപ്പൂര്‍ വിമാനാപകട സമയത്താണ് കളക്ടറുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സമ്പര്‍ക്കത്തില്‍ വന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി അടക്കമുള്ളവരുടെ സംഘത്തിൽ ഉണ്ടായിരുന്നു. 7 മന്ത്രിമാരുംനിലവിൽ നിരീക്ഷണത്തിലാണുള്ളത്. ഇ പി ജയരാജൻ, കെ കെ ശൈലജ. എ കെ ശശീന്ദ്രൻ, എ സി മൊയ്തീൻ,വി എസ് സുനിൽകുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ, ഡോ കെ ടി ജലീൽ എന്നീ മന്ത്രിമാരും സ്പീക്കർ ശ്രീരാമ കൃഷ്ണനും നിരീക്ഷണത്തിലാണ്.