ബിജെപിയുമായി ഒത്തുകളി ഉണ്ടോ? 16 നിമിഷം മൗനം, ശേഷം മറുപടി അര്‍ഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി
സിപിഎം ബിജെപി ഒത്തുകളിയുണ്ടോ എന്ന ചോദ്യത്തിമ് മൗനമായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യമറുപടി
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസില്‍ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുന്നുവെന്ന ആരോപണത്തിന് മറുപടി അര്‍ഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് നടന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ആരോപണം നിഷേധിച്ചത്.
സ്വര്‍ണ്ണക്കടത്ത് അട്ടിമറിക്കാന്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ ആരോപിച്ചിരുന്നുവെന്നും അത്തരത്തിലൊരു ഒത്തുതീര്‍പ്പിലേക്ക് പോകുന്നുണ്ടോ എന്നുമുള്ള മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മൗനമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 16 നിമിഷം മൗനമായിരുന്ന മുഖ്യമന്ത്രിയോട് ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ താന്‍ കേട്ടുവെന്നും മറുപടി അര്‍ഹിക്കാത്തതുകൊണ്ടാണ് പറയാത്തതെന്നുമായിരുന്നു പ്രതികരണം.
കോണ്‍ഗ്രസ് ആര്‍എസ്എസ് ബന്ധം ആരോപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയായാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സിപിഎം - ബിജെപി ഒത്തുകളി ആരോപണവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസ്-ആര്‍എസ്എസ് ബന്ധം തെളിയിക്കാന്‍ കോടിയേരിയെ പരസ്യമായി വെല്ലുവിളിക്കുന്നുവെന്നും കേരളത്തില്‍ ബിജെപിക്ക് 10 സീറ്റെങ്കിലും ജയിപ്പിക്കാനാണ് സിപിഎം നീക്കമെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു.
"