Asianet News MalayalamAsianet News Malayalam

വാളയാര്‍ പെൺകുട്ടികൾക്കെതിരായ മോശം പരാമര്‍ശം: 24 ന്യൂസ് ചാനലിനെതിരെ പോക്സോ ചുമത്താവുന്നതെന്ന് ഹൈക്കോടതി

എന്നാൽ ഉദ്യോഗസ്ഥമെതിരെയല്ല, ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് കേൾപ്പിച്ച മാധ്യമ സ്ഥാപനത്തിനെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. 
 

Bad remarks against walayar girls; The High Court quashed the case against the official, ordering action against 24 News Channel
Author
First Published Sep 11, 2024, 4:49 PM IST | Last Updated Sep 11, 2024, 4:49 PM IST

കൊച്ചി: വാളയാർ പെൺകുട്ടികൾക്കെതിരെ മോശം പരാമർശം നടത്തിയെന്ന കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എംജെ സോജനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ഉദ്യോഗസ്ഥൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. മരിച്ച വാളയാർ പെൺകുട്ടികളെക്കുറിച്ച് ഒരു ചാനൽ വഴി മോശം പരാമർശം നടത്തി എന്നായിരുന്നു കേസ്. എന്നാൽ ഉദ്യോഗസ്ഥമെതിരെയല്ല, ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് കേൾപ്പിച്ച മാധ്യമ സ്ഥാപനത്തിനെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. 

ഉത്തരവിന്റെ പകർപ്പ് ഡിജിപിക്ക് അയച്ചുകൊടുക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി മാധ്യമ സ്ഥാപനത്തിനെതിരെ തുടർ നിയമ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 24 ന്യൂസ് ചാനലിനെതിരെയാണ് ഹൈക്കോടതിയുടെ പരാമർശം. ആധികാരികത ഉറപ്പു വരുത്താതെ ഇരകളെ താഴ്ത്തിക്കെട്ടുന്ന പരാമർശം പ്രചരിപ്പിച്ചതിലാണ് കോടതിയുടെ ഇടപെടൽ ഉണ്ടായത്. ചാനലിനെതിരെ പോക്സോ കുറ്റം ചുമത്താം. ആവശ്യമെങ്കിൽ റിപ്പോർട്ടർക്കെതിരെ അന്വേഷണം നടത്തുന്നത് പരിഗണിക്കാമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എ ബദറുദ്ദീന്റേതാണ് ഉത്തരവ്. 

എല്‍‌ഡിഎഫ് യോഗത്തിന് മുമ്പ് ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി ബിനോയ് വിശ്വം; എഡിജിപിയെ മാറ്റണമെന്ന ആവശ്യം ശക്തം

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios