വീട്ടില്‍നിന്നും വെള്ളമെടുക്കാനിറങ്ങിയപ്പോള്‍ തെരുവുനായ് ആക്രമിച്ചു; പേവിഷ ബാധയേറ്റ് സ്ത്രീക്ക് ദാരുണാന്ത്യം

തൃത്താല പടിഞ്ഞാറങ്ങാടി തെക്കിണത്തേതില്‍ അഹമ്മദ് കബീറിന്‍റെ ഭാര്യ മൈമുന (48) ആണ് മരിച്ചത്

Attacked by a street dog, rabies infected woman died in Palakkad

പാലക്കാട്: പാലക്കാട് പേവിഷബാധയറ്റ് സ്ത്രീക്ക് ദാരുണാന്ത്യം. പാലക്കാട് തൃത്താല പടിഞ്ഞാറങ്ങാടി തെക്കിണത്തേതില്‍ അഹമ്മദ് കബീറിന്‍റെ ഭാര്യ മൈമുന (48) ആണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മൈമുന മരിച്ചത്. പേവിഷ ബാധ മൂലമാണ് മരണമെന്ന് ആദ്യം സ്ഥിരീകരിച്ചിരുന്നില്ല. പേവിഷ ബാധ മൂലമാണ് മരിച്ചതെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ഡോക്ടറാണിപ്പോള്‍ സ്ഥിരീകരിച്ചത്. ജനുവരി 15നാണ്  മൈമുനയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. വെള്ളമെടുക്കാൻ വീട്ടിൽ നിന്നും പുറത്തിറങ്ങിയ മൈമനയെ തെരുവുനായ് ആക്രമിക്കുകയായിരുന്നു. മുഖത്താണ് കടിയേറ്റത്. താടിയെല്ലിനും ചെവിക്കും കടിയേറ്റു. പരിക്കേറ്റ ഇവര്‍ ഉടൻ തന്നെ ചികിത്സ തേടി. തുടര്‍ന്ന് പേവിഷ ബാധക്കെതിരായ മൂന്ന് ഡോസ് വാക്സിനും എടുത്തിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തെരുവുനായയുടെ കടിയേറ്റ മൈമുനയെ ചാലിശ്ശേരി ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കുശേഷം മുറിവുണങ്ങിയെങ്കിലും പിന്നീട് കലശലായ തലകറക്കവും ശർദ്ദിയും അനുഭവപ്പെട്ടു. ഇതിനെ തുടർന്നായിരുന്നു മരണം. മൈമുനയെ ആക്രമിച്ച തെരുവുനായയെ ഇതുവരെ പിടികൂടാനായിട്ടില്ല. അടുത്തിടെയായി പടിഞ്ഞാറങ്ങാടിയിലും  സമീപ പ്രദേശങ്ങളിലുമായി 12 പേര്‍ക്കാണ് തെരവുനായ്ക്കളുടെ കടിയേറ്റത്. മൈമുനയുടെ മരണം പേവിഷ ബാധയേറ്റാണെന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ റിപ്പോര്‍ട്ടിലുള്ളതെന്നും മൈമുനയെ തെരുവുനായ് ആക്രമിച്ചതിന്‍റെ അടുത്തടുത്ത ദിവസങ്ങളിലായി മറ്റുപലര്‍ക്കും തെരുവുനായയുടെ കടിയേറ്റിട്ടുണ്ടെന്നും  വാര്‍ഡ് മെമ്പര്‍ മുംതാസ് അബ്ദുറഹ്മാൻ പറഞ്ഞു.ആക്രമിച്ച നായയെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും അതിനാല്‍ തന്നെ മൈമുന മരിച്ച സംഭവത്തോടെ നാട്ടുകാര്‍ ഭീതിയിലാണെന്നും അവര്‍ പറഞ്ഞു.

കേരള-സംസ്ഥാന സര്‍ക്കാരുകളെ കടന്നാക്രമിച്ച് നേതാക്കള്‍; കെപിസിസി 'സമരാഗ്നി'ക്ക് കാസര്‍കോട് തുടക്കം

 

Latest Videos
Follow Us:
Download App:
  • android
  • ios