Asianet News MalayalamAsianet News Malayalam

പിവി അൻവറിന് ഇനി പുതിയ ഇരിപ്പിടം, വിവാദങ്ങള്‍ ആയുധമാക്കാൻ പ്രതിപക്ഷം; നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും

വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ന് സമ്മേളനം പിരിയും.

Assembly session will begin today, New seat for PV Anvar, opposition to raise controversies against government
Author
First Published Oct 4, 2024, 6:04 AM IST | Last Updated Oct 4, 2024, 6:04 AM IST

തിരുവനന്തപുരം: തൃശ്ശൂർ പൂരം കലക്കൽ, എഡിജിപി - ആർ.എസ്.എസ് കൂടിക്കാഴ്ച, മുഖ്യമന്ത്രിയുടെ പി.ആർ ഏജൻസി വിവാദം എന്നിവയടക്കം ഭരണപക്ഷത്തിനെതിരായ നിരവധി ആരോപണങ്ങൾ കത്തി നിൽക്കെ നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ന് സമ്മേളനം പിരിയും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും സഭയിൽ സംസാരിക്കും.

വയനാട് ദുരിത ബാധിതരെ സഹായിക്കാൻ ആവശ്യപ്പെട്ട തുക നൽകാത്തതിൽ കേന്ദ്രത്തിനെതിരായ വിമർശനം ഭരണപക്ഷം ഉയർത്തും. വിഷയത്തിൽ പ്രതിപക്ഷവും നിലപാട് അറിയിക്കും. അതേസമയം, കണക്കുകളിലെ പ്രശ്നങ്ങൾ പ്രതിപക്ഷം ഉയർത്തും. ഈ മാസം 7ന് സഭ സമ്മേളനം തുടരുമ്പോൾ സർക്കാറിനെതിരെ നിയമസഭയിൽ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇടത് സ്വതന്ത്രൻ അൻവറിന്‍റെ സീറ്റ് മാറ്റം കൊണ്ടും ഈ സമ്മേളനം ശ്രദ്ധേയമാകും. എൽഡിഎഫ് മുന്നണി വിട്ട അൻവര്‍ പ്രതിപക്ഷ നിരയിൽ പ്രത്യേക ബ്ലോക്കായിട്ടായിരിക്കും ഇരിക്കുക.

ആര്‍എസ്എസ് കൂടിക്കാഴ്ചയിൽ എഡിജിപിക്കെതിരെ നടപടിയുണ്ടാകുമോ? നിർണായക അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് കൈമാറും

 

Latest Videos
Follow Us:
Download App:
  • android
  • ios