സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്, പ്രശാന്തൻ വിജിലൻസ് ഓഫീസിൽ നിന്ന് മടങ്ങിയത്  ഉച്ചക്ക് 1.40ന്

യാത്രയയപ്പ് യോഗത്തിൽ ദിവ്യ ആരോപണം ഉന്നയിക്കും മുൻപ് കൈക്കൂലി വിഷയത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങിയിരുന്നുവെന്ന് തെളിയിക്കാൻ പ്രതിഭാഗവും ഈ ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.

adm naveen babu death case  cctv video of petrol pump owner prasanthan from vigilance office

കണ്ണൂര്‍ : എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പെട്രോൾ പമ്പ് അപേക്ഷകനായ പ്രശാന്തന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗം നടന്ന ഒക്ടോബർ 14 ന് കണ്ണൂർ വിജിലൻസ് ഓഫിസിൽ എത്തിയ ദൃശ്യങ്ങളാണ് അന്വേഷണ സംഘം ശേഖരിച്ചത്. ഉച്ചക്ക് 1.40 നാണ് പ്രശാന്ത് മടങ്ങുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. യാത്രയയപ്പ് യോഗത്തിൽ ദിവ്യ ആരോപണം ഉന്നയിക്കും മുൻപ് കൈക്കൂലി വിഷയത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങിയിരുന്നുവെന്ന് തെളിയിക്കാൻ പ്രതിഭാഗവും ഈ ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.

പ്രത്യേക അന്വേഷണ സംഘം റവന്യു വകുപ്പ് തല അന്വേഷണം നടത്തിയ എ ഗീത ഐഎഎസിന്റെ മൊഴിയെടുക്കും. റവന്യു വകുപ്പിന്റെ അന്വേഷണത്തിലെ വിവരങ്ങൾ തേടും. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയും രണ്ട് ദിവസത്തിനുള്ളിൽ രേഖപ്പെടുത്തും. കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താത്തതിനെതിരെ, അവരുടെ അഭിഭാഷകൻ ജോൺ റാൽഫ് കോടതിയിൽ വാദമുന്നയിച്ചിരുന്നു. എഡിഎമ്മിന്റെ ഭാര്യയുടെ മൊഴിയെടുക്കണമെന്നും അവരുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും പി പി ദിവ്യയും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. 

ദിവ്യയുടെ ജാമ്യഹർജിയിൽ നാളെ ഉത്തരവ്

എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ കേസിൽ പ്രതി പി പി ദിവ്യയുടെ ജാമ്യഹർജിയിൽ നാളെ ഉത്തരവുണ്ടാകും. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുകളുണ്ടെന്ന് വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയിൽ അംഗീകരിച്ചു. ബെനാമി ആരോപണങ്ങൾ തളളിയ ദിവ്യ സ്ത്രീയെന്നതും മകളുടെ പ്രയാസവും പരിഗണിച്ച് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടു.തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞെന്ന കളക്ടറുടെ മൊഴി ദിവ്യയെ സഹായിക്കാനുളള ഗൂഢാലോചനയെന്ന് നവീൻ ബാബുവിന്‍റെ കുടുംബം ആരോപിച്ചു. 
 

 

 

 


 

Latest Videos
Follow Us:
Download App:
  • android
  • ios