Asianet News MalayalamAsianet News Malayalam

സുരേഷ് ഗോപിക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചു, യുവാവ് അറസ്റ്റിൽ

ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരിയുമായി സുരേഷ് ഗോപി സംസാരിക്കുന്ന ദൃശ്യങ്ങളിൽ അശ്ലീല വാക്ക് ചേർത്താണ് പ്രചരിപ്പിച്ചത്

a Student arrested for spreading defamatory video against Suresh Gopi minister of state
Author
First Published Jun 27, 2024, 2:43 PM IST

തൃശ്ശൂർ : കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയ്ക്കെതിരെ അപകീർത്തികരമായ വീഡിയോ പുറത്തിറക്കിയ യുവാവ് അറസ്റ്റിൽ. തൃശൂരിലെ ബിരുദാനന്തര ബിരുദ വിദ്യാർഥി ശ്യാം കാട്ടൂരാണ് അറസ്റ്റിലായത്. ആം ആദ്മി പ്രവർത്തകനാണ് ശ്യാം കാട്ടൂർ. ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരിയുമായി സുരേഷ് ഗോപി സംസാരിക്കുന്ന ദൃശ്യങ്ങളിൽ അശ്ലീല വാക്ക് ചേർത്താണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് അറസ്റ്റ്. 

കന്നഡ വാർത്താ ചാനലിന്‍റെ സംപ്രേഷണം താൽക്കാലികമായി തടഞ്ഞ് കർണാടക ഹൈക്കോടതി

 

 


 

Latest Videos
Follow Us:
Download App:
  • android
  • ios