കോഴിക്കോട് ആശങ്ക കനക്കുന്നു; വിവാഹത്തിൽ പങ്കെടുത്തയാളുടെ ഒമ്പത് കുടുംബാംഗങ്ങൾക്ക് കൂടി കൊവിഡ്
ചെക്യാട് വിവാഹത്തിൽ പങ്കെടുത്തയാളുടെ ഒമ്പത് കുടുംബാംഗങ്ങൾക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ 23 പേർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 57 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. ചെക്യാട് വിവാഹത്തിൽ പങ്കെടുത്തയാളുടെ ഒമ്പത് കുടുംബാംഗങ്ങൾക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ 23 പേർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കോഴിക്കോട് നഗരസഭയില്‍ 22 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ, ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 601 ആയി. ഇതില്‍ മുപ്പത്തേഴ് പേരുടെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത ബേപ്പൂര്‍, കടലുണ്ടി, ഓമശേരി, മരുതോംങ്കര, കോഴിക്കോട് കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ ഒരോ പേര്‍ക്ക് രോഗം പകര്‍ന്നതിന്‍റെ ഉറവിടം വ്യക്തമല്ല. കൊവിഡ് ബാധിച്ച് ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ മരിക്കുകയും ചെയ്തു. കായക്കൊടി സ്വദേശി ബഷീര്‍, കരിക്കാംകുളം സ്വദേശി ഷാഹിദ എന്നിവരാണ് മരിച്ചത്. ഇരുവരും ക്യാന്‍സര്‍ രോഗികളായിരുന്നു.
ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍
• കോഴിക്കോട് കോര്‍പ്പറേഷന്‍ 1 - പുരുഷന്‍ (29)
• പേരാമ്പ്ര- 1 - പുരുഷന്‍ (32)
• തിരുവമ്പാടി - 1 പുരുഷന്‍ (26)
• കായക്കൊടി- 1 പുരുഷന്‍ (32)
• മരുതോങ്കര - 2 പുരുഷ (52, 45)
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍
• തൂണേരി - 1 പുരുഷന്‍ (30)
• കൂത്താളി-1 പുരുഷന്‍ (35)
• കുന്ദമംഗലം - 1 പുരുഷന്‍ (54)
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍
• കോഴിക്കോട് കോര്‍പ്പറേഷന്‍- 22
പുരുഷര്‍ - 5 (55,47,37,53,21)
സ്ത്രീകള്‍ - 10 (26,42,50,50,73,22,20,73,22,45) മരണം - 1
ആണ്‍കുട്ടികള്‍ - 2 (14,9)
പെണ്‍കുട്ടികള്‍ - 4 (6,17,12,2)
• വടകര - 5
പുരുഷന്‍ - 1 (18)
സ്ത്രീകള്‍ - 1 (38)
ആണ്‍കുട്ടികള്‍ - 3 (5,12,13)
• ചെക്യാട് - 9
പുരുഷ•ാര്‍ - 2 (25,22)
സ്ത്രീകള്‍ - 3 (48,28,76)
പെണ്‍കുട്ടികള്‍ - 4 (3,9,1,1)
• ഏറാമല - 3
പുരുഷര്‍ - 2 (25,30)
ആണ്‍കുട്ടി - 1 (1)
• അഴിയൂര്‍ - 1 സ്ത്രീ (23)
• ചോറോട് - 1 പുരുഷന്‍ (21)
• കക്കോടി - 1 പെണ്‍കുട്ടി (15)
• ഒഞ്ചിയം - 1 സ്ത്രീ (53)
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍
• ബേപ്പൂര്‍ - 1 പുരുഷന്‍ (53)
• കടലുണ്ടി - 1 പുരുഷന്‍ (42)
• കോഴിക്കോട് കോര്‍പ്പറേഷന്‍ -1 സ്ത്രീ (80)
• ഓമശ്ശേരി -1 പുരുഷന്‍ (61)
• മരുതോങ്കര - 1 പുരുഷന്‍ (49)