2243 സമ്പർക്ക രോഗികൾ; ഉറവിടമറിയാത്ത 175 കേസുകൾ, കൊവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകരുടെ കണക്കും ആശങ്ക

സംസ്ഥാനത്ത് ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചവരിൽ 2243 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗം. ആകെ 2476 പേർക്കാണ് ഇന്ന് ആകെ കൊവിഡ് സ്ഥിരീകരിച്ചത്.

2243 contact cases 175  source unknown cases number of health workers affected by Covid

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചവരിൽ 2243 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗം. ആകെ 2476 പേർക്കാണ് ഇന്ന് ആകെ കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ ആശങ്ക ഇരട്ടിയാക്കി 175 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 445 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 332 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 205 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 183 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 179 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 164 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 145 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 111 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 79 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചത്,  14 പേർ, തൃശൂര്‍ ജില്ലയിലെ 10, തിരുവനന്തപുരം ജില്ലയിലെ 9, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഏഴ് വീതവും, പത്തനംതിട്ട ജില്ലയിലെ മ, കൊല്ലം, കോഴിക്കോട് ജില്ലകളിലെ 2 വീതവും, വയനാട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.  എറണാകുളം ജില്ലയിലെ ഒരു ഐ.എന്‍.എച്ച്.എസ്. ജീവനക്കാരനും രോഗം ബാധിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios