തിരുവനന്തപുരത്ത് ഇന്നും 150ന് മുകളില്‍ രോഗികള്‍, രോഗ മുക്തിയില്‍ ആശ്വാസം
തിരുവനന്തപുരത്ത് അഞ്ച് ലാര്‍ജ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, പൂന്തുറ എന്നീ പ്രദേശങ്ങളില്‍ അധികൃതര്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ട്.
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 167 കൊവിഡ് കേസുകള്‍. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും തിരുവനന്തപുരത്താണ്. അതേസമയം ആശ്വാസമായി ജില്ലയില്‍ ഇന്ന് 101 പേര്‍ രോഗമുക്തി നേടി.
തിരുവനന്തപുരത്ത് അഞ്ച് ലാര്‍ജ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, പൂന്തുറ എന്നീ പ്രദേശങ്ങളില്‍ അധികൃതര്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ട്. ജില്ലയില്‍ 17 പ്രഥമ ചികിത്സാ കേന്ദ്രങ്ങളിലായി 2103 കിടക്കകള്‍ സജ്ജമാക്കി. 18 പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ഉടനെ സജ്ജമാക്കും. 1813 കിടക്കകള്‍ കൂടി ഇവിടെ സജ്ജമാക്കും. പുല്ലുവിളയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 671 പേരെ പരിശോധിച്ചപ്പോള്‍ അതില്‍ 288 പേര്‍ കൊവിഡ് സ്ഥിരീകരിച്ചു. 42.92 ശതമാനമാണ് അവിടെ പരിശോധനയില്‍ പോസീറ്റീവാകുന്നത്.
പൂന്തുറയില്‍ ജൂലൈ 20ന് 54 സാംപിളുകള്‍ ശേഖരിച്ചു. ഇതില്‍ 18ഉം പോസീറ്റീവായി ജൂലൈ 21 ന് 64ല്‍ 15ഉം, ജൂലൈ 22ന് 54ടെസ്റ്റില്‍ 22ഉം, ജൂലൈ 23ന് 43 സാംപിളുകള്‍ ശേഖരിച്ചപ്പോള്‍ 17ഉം പൊസിറ്റീവായി.
പുല്ലുവിളയില്‍ ജൂലൈ 20ന് 50 സാമ്പിളുകള്‍ എടുത്തപ്പോള്‍ 11 കേസുകള്‍ പോസിറ്റീവായി. ജൂലൈ 21ന് 42 പരിശോധനകളില്‍ 22 പോസിറ്റീവ്, ജൂലൈ 22ന് 48 പരിശോധനകളില്‍ 22 പോസിറ്റീവ്. ജൂലൈ 23 ആയപ്പോള്‍ ഇത് 36 ടെസ്റ്റുകളില്‍ 8 പോസിറ്റീവ് എന്ന തലത്തിലായി. രോഗവ്യാപനതോത് കുറയുന്നുവെങ്കിലും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനായിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മൂന്ന് പൊലീസുകാര്‍ക്കും ഒരു ക്ഷേത്ര ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച മാത്രം തിരുവനന്തപുരത്ത് 6 പൊലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മാത്രം 12 പൊലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.