20 ട്വന്റിയിൽ പ്രിയമേറി, 20 കോടി പോക്കറ്റിലാക്കാൻ വൻ തിരക്ക്; കഴിഞ്ഞ വര്‍ഷത്തേക്കാൾ വര്‍ദ്ധന 12 ലക്ഷത്തിലധികം

ബുധനാഴ്ച വൈകുന്നേരം 3.50 വരെയുള്ള കണക്കുകള്‍ പ്രകാരം തന്നെ കഴിഞ്ഞ വര്‍ഷത്തേക്കാൾ 12,37,032 ടിക്കറ്റുകള്‍ വിറ്റുപോയിക്കഴിഞ്ഞു. ടിക്കറ്റ് വില്‍പന പുരോഗമിക്കുകയുമാണ്.

more than 12 lakhs tickets sold compared to the last year for christmas new year bumper lottery draw today afe

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടത്തുന്ന ക്രിസ്തുമസ് - ന്യൂ ഇയര്‍ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന് നടക്കും. ആകെ അച്ചടിച്ച 50 ലക്ഷം ടിക്കറ്റുകളിൽ ചൊവ്വാഴ്ച വൈകുന്നേരം വരെ 44,83,930 ടിക്കറ്റുകള്‍ വിറ്റുപോയി. കഴിഞ്ഞ തവണ ആകെ വിറ്റത് 32,46,898 ടിക്കറ്റുകളാണ്. ബുധനാഴ്ച വൈകുന്നേരം 3.50 വരെയുള്ള കണക്കുകള്‍ പ്രകാരം തന്നെ കഴിഞ്ഞ വര്‍ഷത്തേക്കാൾ 12,37,032 ടിക്കറ്റുകള്‍ വിറ്റുപോയിക്കഴിഞ്ഞു. ടിക്കറ്റ് വില്‍പന പുരോഗമിക്കുകയുമാണ്.

കഴിഞ്ഞ വര്‍ഷം 16 കോടിയായിരുന്ന ഒന്നാം സമ്മാനത്തിന് പകരം ഇക്കുറി 20 കോടിയാണ്. രണ്ടാം സമ്മാനമായ 20 കോടി രൂപ 20 പേര്‍ക്ക് ഒരു കോടി രൂപ വീതമായി ലഭ്യമാക്കും. 30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനവും (ആകെ മൂന്നു കോടി-ഓരോ സീരീസുകളിലും മൂന്ന് സമ്മാനം), 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും (ആകെ അറുപതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവും (ആകെ നാല്‍പതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം) മുതല്‍ അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.

ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ് നടക്കുന്നത്. സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഒന്നാം സമ്മാനമായ 20 കോടി രൂപയ്ക്ക് അര്‍ഹമാകുന്ന നമ്പറിനായി നറുക്കെടുക്കും.രണ്ടാം സമ്മാനമായ ഒരു കോടി വീതം 20 പേര്‍ക്കുള്ള ആദ്യ നമ്പര്‍ നറുക്കെടുക്കുന്നത് മുന്‍ ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു എംഎല്‍എയാണ്.  ക്രിസ്തുമസ്-ന്യൂ ഇയര്‍ നറുക്കെടുപ്പിന് മുന്നോടിയായി ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗോര്‍ഖി ഭവനില്‍ ആന്റണി രാജു എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മര്‍ ബമ്പര്‍-2024 (ബിആര്‍ 96)ഭാഗ്യക്കുറിയുടെ പ്രകാശന ചടങ്ങിന്റെ ഉദ്ഘാടനം സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios