തിരുവോണം ബമ്പർ വിൽപ്പന 48 ലക്ഷത്തിലേക്ക്; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വിൽപ്പന തുടരുന്നു

നിലവിൽ അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകളിൽ 47,16,938 ടിക്കറ്റുകൾ പൊതുജനങ്ങളിലേയ്ക്ക് എത്തിക്കഴിഞ്ഞു. ജില്ലാ അടിസ്ഥാനത്തിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്.

Kerala Lottery Thiruvonam bumper sale to 48 lakhs

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ വിൽപ്പന 48 ലക്ഷത്തിലേക്ക്. നിലവിൽ അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകളിൽ 47,16,938 ടിക്കറ്റുകൾ പൊതുജനങ്ങളിലേയ്ക്ക് എത്തിക്കഴിഞ്ഞു. ജില്ലാ അടിസ്ഥാനത്തിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്. സബ് ഓഫീസുകളിലേതുൾപ്പെടെ 865330 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 619430 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരവും  572280 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്. 

25 കോടി രൂപയാണ് തിരുവോണം ബമ്പറിന്‍റെ ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ എന്നിങ്ങനെയാണ് തിരുവോണം ബമ്പറിന്‍റെ സമ്മാനത്തുക. 75,76,096 ടിക്കറ്റുകളാണ് കഴിഞ്ഞ വർഷം ഓണം ബമ്പറിന്റെ ഭാഗമായി വിറ്റത്. അടുത്തമാസം ഒന്‍പതിന് നറുക്കെടുപ്പ് നടക്കും. 

അതേസമയം, വ്യാജ ലോട്ടറി വിൽപ്പനക്കെതിരെ പ്രചാരണവും കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഊർജ്ജിതമാക്കി. കേരളത്തിൽ മാത്രമാണ് സംസ്ഥാന ഭാ​ഗ്യക്കുറിയുടെ വിൽപ്പനയെന്നും പേപ്പർ ലോട്ടറിയായി മാത്രമാണ് വിൽക്കുന്നതെന്നും കാട്ടിയാണ് അവബോധ പ്രചരണം. ഹിന്ദിയ്ക്കൊപ്പം, തമിഴ് ഭാഷയിലും വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണവുമാണ് വകുപ്പ് മുന്നോട്ട് പോവുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios