ഓണം കളറാക്കാന്‍ കൈത്താങ്ങ്; ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കുള്ള ഉത്സവബത്ത വിതരണം തുടങ്ങി
സാങ്കേതികമായ ചില പ്രശ്നങ്ങളും ബാങ്ക് അവധിയും കാരണം ഉത്സവബത്ത വിതരണം തടസ്സപ്പെട്ടിരുന്നു.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങൾക്കുള്ള ഓണം ഉത്സവബത്ത വിതരണം ആരംഭിച്ചു. അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ രാവിലെ മുതൽ തുക ലഭ്യമായതായി സ്റ്റേറ്റ് ലോട്ടറി വെൽഫയർ ഓഫീസർ എ നൗഷാദ് അറിയിച്ചു. സാങ്കേതികമായ ചില പ്രശ്നങ്ങളും ബാങ്ക് അവധിയും കാരണം ഉത്സവബത്ത വിതരണം തടസ്സപ്പെട്ടിരുന്നു. ബാങ്ക് അധികൃതരുടെ സഹായത്തോടെ ആണ് ഇപ്പോൾ പ്രശ്നം പരിഹരിച്ചതെന്നും വെൽഫയർ ഓഫീസർ വ്യക്തമാക്കി.
അതേസമയം, ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ വില്‍പ്പന പുരോഗമിക്കുക ആണ്. 25 കോടിയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റ് വില. കേരള ലോട്ടറിയുടെ ഏറ്റവും വലിയ സമ്മാനത്തുക ആണിത്. കഴിഞ്ഞ വർഷത്തിൽ നിന്നും വിഭിന്നമായി രണ്ടാം സമ്മാനഘടനയിൽ വ്യത്യാസം വരുത്തിയിട്ടുണ്ട്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ആകും ഇത്തവണ നല്‍കുക. കഴിഞ്ഞവര്‍ഷം ഇത് അഞ്ചുകോടിയുടെ ഒറ്റസമ്മാനം ആയിരുന്നു.
ടിക്കറ്റ് വില്‍പ്പന നടത്തുന്ന ഏജന്റിന് ഒന്നാം സ്ലാബിൽ 96രൂപ +1രൂപ ഇൻസെന്റീവും രണ്ടാം സ്ലാബിൽ 100 രൂപ +1 രൂപ ഇൻസെന്റീവുമാണ് ഈ ഓണ വിൽപ്പനയിലൂടെ ലഭിക്കുക. കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച ഫ്‌ളൂറസന്റ് പ്രിന്റിംഗ് ആണ് ഇത്തവണയും നടക്കുക. സെപ്റ്റംബര്‍ 20ന് ഓണം ബമ്പർ നറുക്കെടുപ്പ് നടക്കും. ബമ്പറിലൂടെ 5,34,670 പേര്‍ക്ക് ആകും ഇത്തവണ സമ്മാനം ലഭിക്കുക. കഴിഞ്ഞ വര്‍ഷം 3,97,911 ഭാഗ്യശാലികളെയായിരുന്നു ഉണ്ടായിരുന്നത്.
Kerala Lottery: ആ ഭാഗ്യം നിങ്ങളുടെ പോക്കറ്റിലേക്കോ ? വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു
ഇന്നത്തെ വിന്‍ വിന്‍ ലോട്ടറി നറുക്കെടുത്ത് കഴിഞ്ഞു. WV 255746 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കൊല്ലത്ത് ആണ് ടിക്കറ്റ് വിറ്റത്. WY 519317 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. പുനലൂരില്‍ ആണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..