നറുക്കെടുത്തിട്ട് ഒരാഴ്ച, കാണാമറയത്ത് വിഷു ബമ്പർ ഉടമ, അനൂപ് വീണ്ടും പാഠമായോ ?

മലപ്പുറം ചെമ്മാടുള്ള ലോട്ടറി ഷോപ്പിൽ നിന്നുമാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്.

didnt find kerala lottery vishu bumper winner nrn

തിരുവനന്തപുരം: നറുക്കെടുപ്പ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും വിഷു ബമ്പർ ഭാ​ഗ്യശാലി ഇപ്പോഴും കാണാമറയത്ത്. മെയ് ഇരുപത്തി നാലിനാണ് വിഷു ബമ്പർ നറുക്കെടുത്തത്. VE 475588 എന്ന നമ്പറിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം. നറുക്കെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോഴും ആരാകും ഭാ​ഗ്യവാൻ അല്ലെങ്കിൽ ഭാ​ഗ്യവതി എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കരയും  ചെമ്മാട് സ്വദേശികളും. 

മലപ്പുറം ചെമ്മാടുള്ള ലോട്ടറി ഷോപ്പിൽ നിന്നുമാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. നറുക്കെടുപ്പിന് ഒരാഴ്ച മുൻപാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റ് പോയതെന്നാണ് ഏജന്റ് ആദർശ് നേരത്തെ പറഞ്ഞിരുന്നു. ഭാ​ഗ്യശാലിയെ കണ്ടെത്താനാകാത്തതോടെ, തിരുവോണം ബമ്പർ വിജയി അനൂപിന്റെ അവസ്ഥകൾ മുന്നിൽ ഉള്ളത് കൊണ്ട് വിഷു ബമ്പർ ഭാ​ഗ്യവാൻ രം​ഗത്തെത്തില്ലെന്നാണ് ചർച്ചകൾ. 

തിരുവനന്തപുരം സ്വദേശിയായ അനൂപിന് ആയിരുന്നു കഴിഞ്ഞ വർഷത്തെ തിരുവോണം ബമ്പറിന്റെ 25 കോടി ലഭിച്ചത്. എന്നാൽ ലോട്ടറി അടിച്ച സന്തോഷത്തോടൊപ്പം അനൂപിനെ തേടി എത്തിയത് മനസ്സമാധാനം ഇല്ലായ്മ കൂടി ആയിരുന്നു. സഹായം ആവശ്യപ്പെട്ട് വരുന്നവരുടെ ശല്യം മൂലം പൊറുതിമുട്ടിയ അനൂപിന്റെ അവസ്ഥ ബിബിസി വരെ റിപ്പോർട്ട് ചെയ്തിരുന്നു. 

'ഒരു കള്ളം നിമിഷങ്ങൾ കൊണ്ട് സത്യമാക്കാം'; സെറീനയ്ക്ക് ധൈര്യം കൊടുത്ത ചങ്ങാതിമാർ

അനൂപിന് ഭാ​ഗ്യം ലഭിച്ചതിന് ശേഷം ആകെ സമ്മർ ബമ്പർ ഭാ​​ഗ്യവാൻ മാത്രമാണ് പുറംലോകത്ത് വന്നത്. മറ്റുള്ള അതായത്, പൂജ, ക്രിസ്മസ് ബമ്പർ(16 കോടി) വിജയികൾ പൊതുവേദിയിൽ വന്നിട്ടില്ല. അനൂപിന്റെ അവസ്ഥ പാഠമായത് കൊണ്ടാണ് ആ ഭാ​ഗ്യശാലി മുൻനിരയിലേക്ക് വരാത്തതെന്ന ചർച്ചകൾ അന്നും നടന്നിരുന്നു. നാളുകൾക്ക് ശേഷം പേരും വിലാസവും രഹസ്യമാക്കാൻ അഭ്യർഥിച്ച് കൊണ്ട് പൂജ ബമ്പർ ഉടമ ടിക്കറ്റ് ഹാജരാക്കിയിരുന്നു. എല്ലാ ദിവസവും നടക്കുന്ന ലോട്ടറി നറുക്കെടുപ്പ് വിജയികൾ ആരെന്ന് പുറം ലോകം അറിയുന്നതും ഇപ്പോൾ വളരെയധികം കുറഞ്ഞിട്ടുണ്ട്. എന്തായാലും അനൂപിന്റെ അവസ്ഥ പാഠമായി വിഷു ബമ്പർ ഭാ​ഗ്യശാലി കാണാമറയത്ത് ആയിരിക്കുമോ അതോ മറനീക്കി പുറത്തുവരുമോ എന്ന് കാത്തിരുന്നു കാണാം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Latest Videos
Follow Us:
Download App:
  • android
  • ios