10:44 PM IST
ഐപിഎല്‍: ബാംഗ്ലൂരിനെ തകര്‍ത്ത് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി കൊല്‍ക്കത്ത
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ(Royal Challengers Bangalore) പത്തുവിക്കറ്റിന്‍റെ തകര്‍പ്പന് ജയവുമായി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്(Kolkata Knight Riders). ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 19 ഓവറില്‍ 92 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തി. 48 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്‍റെ വിക്കറ്റാണ് വിജയത്തിനരികെ കൊല്‍ക്കത്തക്ക് നഷ്ടമായത്. അരങ്ങേറ്റക്കാരന്‍ വെങ്കിടേഷ് അയ്യരും(27 പന്തില്‍ 41) ആന്ദ്രെ റസലും(0) പുറത്താകാതെ നിന്നു.
9:46 PM IST
കൊല്‍ക്കത്തക്ക് മികച്ച തുടക്കം
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 93 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് നല്ല തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കൊല്‍ക്കത്ത മൂന്നോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 22 റണ്‍സെടുത്തിട്ടുണ്ട്. 11 റണ്‍സോടെ വെങ്കിടേഷ് അയ്യരും എട്ട് റണ്‍സോടെ ശുഭ്മാന്‍ ഗില്ലും ക്രീസില്‍.
9:22 PM IST
ബാംഗ്ലൂര്‍ തകര്‍ന്നടിഞ്ഞു; കൊല്‍ക്കത്തക്ക് 93 റണ്‍സ് വിജയലക്ഷ്യം
ഐപിഎല്ലില്‍(IPL 2021) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ (Royal Challengers Bangalore)കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് (Kolkata Knight Riders) 93 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ 19 ഓവറില്‍ 92 റണ്‍സിന് ഓള്‍ ഔട്ടായി. 11 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ഒമ്പത് റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ആന്ദ്രെ റസലും 24 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെര്‍ഗൂസനും ചേര്‍ന്നാണ് ബംഗ്ലൂരിനെ എറിഞ്ഞിട്ടത്. 22 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍.
8:45 PM IST
വരുണ്‍ ചക്രവര്‍ത്തിയുടെ ഇരട്ടപ്രഹരം; ബാംഗ്ലൂരിന് കൂട്ടത്തകര്‍ച്ച
KKR vs RCB, IPL 2021 Live Updates: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ(Kolkata Knight Riders) ടോസ് നേടി ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് (Royal Challengers Bangalore) ബാറ്റിംഗ് തകര്‍ച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബാംഗ്ലൂര്‍ 13 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെടുത്തിട്ടുണ്ട്. ഏഴ് റണ്‍സോടെ മലയാളി താരം സച്ചിന്‍ ബേബിയും രണ്ട് റണ്‍സുമായി കെയ്ല്‍ ജയ്മിസണും ക്രീസില്‍.
വിരാട് കോലി(5), ദേവ്ദത്ത് പടിക്കല്‍(22), ശ്രീകര്‍ ഭരത്(16), ഗ്ലെന്‍ മാക്സ്‌വെല്‍(10), എ ബി ഡിവില്ലിയേഴ്സ്(0), വനിന്‍ഡു ഹസരങ്ക(0) എന്നിവരുടെ വിക്കറ്റുകളാണ് ബാംഗ്ലൂരിന് നഷ്ടമായത്. കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തിയും ആന്ദ്ര റസലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
8:21 PM IST
ഡിവില്ലിയേഴ്സ് പൂജ്യത്തിന് പുറത്ത്, നാലു വിക്കറ്റ് നഷ്ടം ബാംഗ്ലൂരിന തകര്‍ച്ച
KKR vs RCB, IPL 2021 Live Updates: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ(Kolkata Knight Riders) ടോസ് നേടി ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് (Royal Challengers Bangalore) നാല് വിക്കറ്റ് നഷ്ടം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പതോവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെന്ന നിലയിലാണ്. വിരാട് കോലി(5), ദേവ്ദത്ത് പടിക്കല്‍(22), ശ്രീകര്‍ ഭരത്(15), എ ബി ഡിവില്ലിയേഴ്സ്(0) എന്നിവരുടെ വിക്കറ്റുകളാണ് ബാംഗ്ലൂരിന് നഷ്ടമായത്. റസലിന്‍റെ യോര്‍ക്കറില്‍ ഡിവില്ലിയേഴ്സ് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.
7:37 PM IST
പിടിച്ചു നിന്ന് പടിക്കല്‍, ബാംഗ്ലൂരിന് ഭേദപ്പെട്ട തുടക്കം
KKR vs RCB, IPL 2021 Live Updates: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഭേദപ്പെട്ട തുടക്കം. അഞ്ചോവര്‍ പിന്നിടുമ്പോള്‍ ബാംഗ്ലൂര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെടുത്തിട്ടുണ്ട്. 17 റണ്‍സോടെ ദേവ്ദത്ത് പടിക്കലും 10 റണ്‍സുമായി ശ്രീകര്‍ ഭരത്തും ക്രീസില്‍. അഞ്ച് റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയുടെ വിക്കറ്റാണ് ബംഗ്ലൂരിന് നഷ്ടമായത്. രണ്ടാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണയാണ് കോലിയെ വിക്കറ്റിന് മുന്നില്ഡ കുടുക്കിയത്.
7:37 PM IST
ഐപിഎല്ലിലും വിരാട് കോലിക്ക് മോശം തുടക്കം
KKR vs RCB, IPL 2021 Live Update: ഐപിഎല്ലിലും ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിക്ക് മോശം തുടക്കം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ പോരാട്ടത്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത വിരാട് കോലി രണ്ടാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. പ്രസിദ്ധിനെ മനോഹരമായൊരു കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി കടത്തിയശേഷം അടുത്ത പന്തിലാണ് കോലി വീണത്. രണ്ടോവറില്‍ ബാംഗ്ലൂര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 12 റണ്‍സെടുത്തിട്ടുണ്ട്.
7:37 PM IST
ബൗളിംഗ് ഓപ്പണ്‍ ചെയ്ത് വരുണ്‍ ചക്രവര്‍ത്തി
KKR vs RCB, IPL 2021 live Update: റോയല്‍ ചലഞ്ചേഴ്സിനെതിരായ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി ബൗളിംഗ് ഓപ്പണ്‍ ചെയ്ത് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. ആദ്യ ഓവറില്‍ നാലു റണ്‍സാണ് ചക്രവര്‍ത്തി വഴങ്ങിയത്.
7:01 PM IST
കൊല്‍ക്കത്തക്കെതിരെ ബാംഗ്ലൂര്‍ ടീമില്‍ രണ്ട് പുതുമുഖങ്ങള്‍
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ പോരാട്ടത്തില്‍ ബംഗ്ലൂര്‍ ടീമില്‍ രണ്ട് പുതുമുഖങ്ങള്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കെ എസ് ഭരതും ശ്രീലങ്കന്‍ വനിന്ദു ഹസരങ്കയും ബാംഗ്ലൂരിനായി അരങ്ങേറ്റം കുറിക്കുന്നു.
7:01 PM IST
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ടോസ്, ബാറ്റിംഗ് തെരഞ്ഞെടുത്തു
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ബാറ്റിംഗ് തെരഞ്ഞെടുത്തു.
6:47 PM IST
ടോസിന് മിനിറ്റുകള്‍ മാത്രം ബാക്കി, ടീമില്‍ ആരൊക്കെയെന്നറിയാന്‍ കാത്തിരിപ്പ്
ഏഴ് മത്സരങ്ങള്‍ കളിച്ച റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഐപിഎല്ലില്‍ പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍. എന്നാല്‍ ഏഴ് കളികളില്‍ രണ്ട് ജയത്തിലൂടെ നാല് പോയന്‍റ് മാത്രമുള്ള കൊല്‍ക്കത്ത പോയന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.
10:44 PM IST:
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ(Royal Challengers Bangalore) പത്തുവിക്കറ്റിന്‍റെ തകര്‍പ്പന് ജയവുമായി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്(Kolkata Knight Riders). ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 19 ഓവറില്‍ 92 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തി. 48 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്‍റെ വിക്കറ്റാണ് വിജയത്തിനരികെ കൊല്‍ക്കത്തക്ക് നഷ്ടമായത്. അരങ്ങേറ്റക്കാരന്‍ വെങ്കിടേഷ് അയ്യരും(27 പന്തില്‍ 41) ആന്ദ്രെ റസലും(0) പുറത്താകാതെ നിന്നു.
9:46 PM IST:
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 93 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് നല്ല തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കൊല്‍ക്കത്ത മൂന്നോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 22 റണ്‍സെടുത്തിട്ടുണ്ട്. 11 റണ്‍സോടെ വെങ്കിടേഷ് അയ്യരും എട്ട് റണ്‍സോടെ ശുഭ്മാന്‍ ഗില്ലും ക്രീസില്‍.
9:23 PM IST:
ഐപിഎല്ലില്‍(IPL 2021) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ (Royal Challengers Bangalore)കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് (Kolkata Knight Riders) 93 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ 19 ഓവറില്‍ 92 റണ്‍സിന് ഓള്‍ ഔട്ടായി. 11 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ഒമ്പത് റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ആന്ദ്രെ റസലും 24 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെര്‍ഗൂസനും ചേര്‍ന്നാണ് ബംഗ്ലൂരിനെ എറിഞ്ഞിട്ടത്. 22 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍.
8:45 PM IST:
KKR vs RCB, IPL 2021 Live Updates: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ(Kolkata Knight Riders) ടോസ് നേടി ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് (Royal Challengers Bangalore) ബാറ്റിംഗ് തകര്‍ച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബാംഗ്ലൂര്‍ 13 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെടുത്തിട്ടുണ്ട്. ഏഴ് റണ്‍സോടെ മലയാളി താരം സച്ചിന്‍ ബേബിയും രണ്ട് റണ്‍സുമായി കെയ്ല്‍ ജയ്മിസണും ക്രീസില്‍.
വിരാട് കോലി(5), ദേവ്ദത്ത് പടിക്കല്‍(22), ശ്രീകര്‍ ഭരത്(16), ഗ്ലെന്‍ മാക്സ്‌വെല്‍(10), എ ബി ഡിവില്ലിയേഴ്സ്(0), വനിന്‍ഡു ഹസരങ്ക(0) എന്നിവരുടെ വിക്കറ്റുകളാണ് ബാംഗ്ലൂരിന് നഷ്ടമായത്. കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തിയും ആന്ദ്ര റസലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
8:24 PM IST:
KKR vs RCB, IPL 2021 Live Updates: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ(Kolkata Knight Riders) ടോസ് നേടി ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് (Royal Challengers Bangalore) നാല് വിക്കറ്റ് നഷ്ടം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പതോവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെന്ന നിലയിലാണ്. വിരാട് കോലി(5), ദേവ്ദത്ത് പടിക്കല്‍(22), ശ്രീകര്‍ ഭരത്(15), എ ബി ഡിവില്ലിയേഴ്സ്(0) എന്നിവരുടെ വിക്കറ്റുകളാണ് ബാംഗ്ലൂരിന് നഷ്ടമായത്. റസലിന്‍റെ യോര്‍ക്കറില്‍ ഡിവില്ലിയേഴ്സ് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.
8:01 PM IST:
KKR vs RCB, IPL 2021 Live Updates: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഭേദപ്പെട്ട തുടക്കം. അഞ്ചോവര്‍ പിന്നിടുമ്പോള്‍ ബാംഗ്ലൂര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെടുത്തിട്ടുണ്ട്. 17 റണ്‍സോടെ ദേവ്ദത്ത് പടിക്കലും 10 റണ്‍സുമായി ശ്രീകര്‍ ഭരത്തും ക്രീസില്‍. അഞ്ച് റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയുടെ വിക്കറ്റാണ് ബംഗ്ലൂരിന് നഷ്ടമായത്. രണ്ടാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണയാണ് കോലിയെ വിക്കറ്റിന് മുന്നില്ഡ കുടുക്കിയത്.
7:44 PM IST:
KKR vs RCB, IPL 2021 Live Update: ഐപിഎല്ലിലും ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിക്ക് മോശം തുടക്കം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ പോരാട്ടത്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത വിരാട് കോലി രണ്ടാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. പ്രസിദ്ധിനെ മനോഹരമായൊരു കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി കടത്തിയശേഷം അടുത്ത പന്തിലാണ് കോലി വീണത്. രണ്ടോവറില്‍ ബാംഗ്ലൂര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 12 റണ്‍സെടുത്തിട്ടുണ്ട്.
7:38 PM IST:
KKR vs RCB, IPL 2021 live Update: റോയല്‍ ചലഞ്ചേഴ്സിനെതിരായ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി ബൗളിംഗ് ഓപ്പണ്‍ ചെയ്ത് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. ആദ്യ ഓവറില്‍ നാലു റണ്‍സാണ് ചക്രവര്‍ത്തി വഴങ്ങിയത്.
7:10 PM IST:
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ പോരാട്ടത്തില്‍ ബംഗ്ലൂര്‍ ടീമില്‍ രണ്ട് പുതുമുഖങ്ങള്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കെ എസ് ഭരതും ശ്രീലങ്കന്‍ വനിന്ദു ഹസരങ്കയും ബാംഗ്ലൂരിനായി അരങ്ങേറ്റം കുറിക്കുന്നു.
7:02 PM IST:
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ബാറ്റിംഗ് തെരഞ്ഞെടുത്തു.
6:53 PM IST: