കൊവിഡ് വാക്സിന്: റഷ്യയോട് കൂടുതൽ വിവരങ്ങൾ തേടി ലോകാരോഗ്യസംഘടന
അതിനിടെ ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി 30ലക്ഷത്തിലേക്ക് അടുക്കുകയാണ്. 7.96 ലക്ഷത്തിലധികം പേരാണ് ഇതുവരെ മരിച്ചത്.
മോസ്കോ: കൊവിഡ് വാക്സിനെ കുറിച്ച് റഷ്യയോട് കൂടുതൽ വിവരങ്ങൾ തേടി ലോകാരോഗ്യസംഘടന. നിലവിൽ റഷ്യയുടെ സ്പുട്നിക് 5 വാക്സിനെ പറ്റി ഒരു വിലയിരുത്തലിലേക്ക് കടക്കാൻ ആകില്ലെന്നും, തുടർ ചർച്ചകൾ അനിവാര്യം എന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. 40,000ലധികം പേരിലേക്ക് വാക്സിൻ പരീക്ഷണത്തിന് ആയി ഒരുങ്ങുകയാണ് റഷ്യ.
അതിനിടെ ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി 30ലക്ഷത്തിലേക്ക് അടുക്കുകയാണ്. 7.96 ലക്ഷത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. ലോകരാജ്യങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് പ്രതീക്ഷയേകുന്നതാണ്.
വിവിധ രാജ്യങ്ങളിലായി അറുപത്തിയഞ്ചര ലക്ഷത്തോളം ആളുകൾ നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. 6,551,410 ആക്ടീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 61,878 പേർ (ഒരു ശതമാനം) ഗുരുതരാവസ്ഥയിലാണ്.
അമേരിക്കയാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ മുന്നിൽനിൽക്കുന്നത്. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 57 ലക്ഷം കടന്ന് കുതിക്കുകയാണ്. 5,745,710 പേർക്കാണ് അമേരിക്കയിൽ ഇതുവരെ കോവിഡ് ബാധിച്ചത്. ഇന്നലെ 44,779 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,048 പേർ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 177,382 ആയി.
ബ്രസീൽ ആണ് അമേരിക്കയ്ക്കു തൊട്ടുപിന്നിലുള്ളത്. ബ്രസീലിൽ ഇതുവരെ 3,505,097 പേർക്കാണ് കോവിഡ് ബാധിച്ചത്. 44,684 പുതിയ കേസുകളും ബ്രസീലിൽ റിപ്പോർട്ട് ചെയ്തു.