മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ട ഡ്രൈവറുടെ മുഖത്തേക്ക് ചുമച്ച് യുവതികള്‍, നടപടിയുമായി യൂബര്‍

യുവതികള്‍ ഡ്രൈവറുടെ മാസ്ക് തട്ടിപ്പറിക്കുന്നതും  ഫോണ്‍തട്ടിപ്പറിക്കുന്നതും ഡ്രൈവറുടെ മുഖത്തേക്ക് ചുമയ്ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനൊപ്പം കാറിനുള്ളില്‍ പെപ്പര്‍ സ്പ്രേ കൂടി തളിച്ചു യുവതികള്‍.

uber driver asked passenger to wear mask, shocking reaction from women

ഓണ്‍ലൈന്‍ ടാക്സി സംവിധാനമായ യൂബര്‍ ഡ്രൈവറോട് അപമര്യാദയായി പെരുമാറി യുവതികള്‍. മാസ്ക് ധരിക്കണമെന്ന ഡ്രൈവറുടെ ആവശ്യമാണ് യുവതികളെ ചൊടിപ്പിച്ചത്. ഡ്രൈവറോട് തട്ടിക്കയറിയ യുവതികള്‍ അസഭ്യം പറയുകയും ഡ്രൈവറുടെ മുഖത്തേക്ക് ചുമയ്ക്കുകയും ഡ്രൈവറുടെ ഫോണ്‍ തട്ടിപ്പറിക്കാനും ശ്രമിച്ചു. കാലിഫോര്‍ണിയയിലെ ബേവ്യൂവിലാണ് സംഭവം. നേപ്പാള്‍ സ്വദേശിയായ സുഭാകര്‍ എന്ന യൂബര്‍ ഡ്രൈവര്‍ക്ക് നേരെയാണ് യുവതികളുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടിയുണ്ടായത്.

സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഡിയോണ്‍ ലിം എന്ന ജേണലിസ്റ്റാണ് സംഭവത്തേക്കുറിച്ച് ട്വീറ്റ് ചെയ്തത്. യുവതികളുടെ കാറിനുള്ളിലെ പെരുമാറ്റത്തിന്‍റെ വീഡിയോ അടക്കമാണ് ട്വീറ്റ്. യുവതികള്‍ ഡ്രൈവറുടെ മാസ്ക് തട്ടിപ്പറിക്കുന്നതും  ഫോണ്‍തട്ടിപ്പറിക്കുന്നതും ഡ്രൈവറുടെ മുഖത്തേക്ക് ചുമയ്ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രകോപനപരമായ പെരുമാറ്റത്തില്‍ സമചിത്തത കൈവിടാതെ പെരുമാറുന്ന ഡ്രൈവറേയും ദൃശ്യങ്ങളില്‍ കാണാം.

സംഭവം പുറത്തറിഞ്ഞതോടെ യുവതിക്കെതിരെ നടപടിയെടുത്ത് യൂബര്‍ രംഗത്തെത്തി. യുവതിയെ യൂബറിന്‍റെ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുകയാണ്. ഇതിനൊപ്പം കാറിനുള്ളില്‍ പെപ്പര്‍ സ്പ്രേ കൂടി തളിച്ചു യുവതികള്‍. പൊലീസ് അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായതോടെ വാഹനം വൃത്തിയാക്കാനായുള്ള തുക യൂബര്‍ ഡ്രൈവറിന് നല്‍കി. 

Latest Videos
Follow Us:
Download App:
  • android
  • ios