വീശിയടിച്ച കാറ്റില്‍ ചില്ലുപാലം തകര്‍ന്നു, വിനോദസഞ്ചാരിക്ക് അത്ഭുത രക്ഷപെടല്‍

വടക്ക് കിഴക്കന്‍ ചൈനയിലെ പിയന്‍ പര്‍വ്വതത്തില്‍ സ്ഥാപിച്ച ചില്ലുപാലമാണ്  മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റില്‍ തകര്‍ന്നത്. ഗ്ലാസ് നിര്‍മ്മിതമായ പാലത്തിന്‍റെ നടപ്പാത ശക്തമായ കാറ്റില്‍ തകര്‍ന്നു. 

tourist left dangling from bridge after glass breaks

പ്രാദേശിക വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ചൈനയില്‍ നിരവധി ചില്ലു പാലങ്ങളാണ് നിര്‍മ്മിച്ചിട്ടുള്ളത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 2300ഓളം ചില്ലുപാലങ്ങളും വാക്ക് വേകളും ഉണ്ടെന്നാണ് ചൈനയുടെ കണക്ക്. സാഹസിക സഞ്ചാരികളേയാണ് ഈ ചില്ലുപാലങ്ങള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇത്തരം ചില്ലുപാലങ്ങളുടെ ബലപരീക്ഷണ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ നൂറടി ഉയരത്തിലുള്ള ചില്ലുപാലം സഞ്ചാരികള്‍ ഉള്ള സമയത്ത് കാറ്റില്‍ തകര്‍ന്നാല്‍ എന്ത് സംഭവിക്കും. അത്തരമൊരു കാഴ്ചയ്ക്കാണ് വെള്ളിയാഴ്ച ചൈന സാക്ഷിയായത്. വടക്ക് കിഴക്കന്‍ ചൈനയിലെ പിയന്‍ പര്‍വ്വതത്തില്‍ സ്ഥാപിച്ച ചില്ലുപാലമാണ്  മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റില്‍ തകര്‍ന്നത്. ഗ്ലാസ് നിര്‍മ്മിതമായ പാലത്തിന്‍റെ നടപ്പാത ശക്തമായ കാറ്റില്‍ തകര്‍ന്നു.

പാലത്തില്‍ ഈ സമയം ഉണ്ടായിരുന്ന സഞ്ചാരി ഗ്ലാസ് പൊട്ടി നിലത്തേക്ക് വീഴുന്നതിന് മുന്‍പ് സമീപമുള്ള ഇരുമ്പ് കമ്പിയില്‍ പിടിച്ച് തൂങ്ങിക്കിടക്കുകയായിരുന്നു. തക്കസമയത്ത് രക്ഷാപ്രവര്‍ത്തകര്‍ ഇടപെട്ടത് മൂലം ഇയാളെ രക്ഷിക്കാന്‍ സാധിച്ചു. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലോംഗ്ജിംഗ് നഗരത്തിലെ ഈ മേഖല അപകടത്തിന് പിന്നാലെ അടച്ചിട്ടു. ഇത്തരത്തില്‍ നടക്കുന്ന ആദ്യത്ത അപകടമല്ല ഇത്. 2016, 2018, 2019 വര്‍ഷങ്ങളിലും സമാനമായ സംഭവങ്ങള്‍ ചൈനയില്‍ ഉണ്ടായിട്ടുണ്ട്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios