ഒറ്റപ്രസവത്തില്‍ പത്ത് കുട്ടികള്‍ക്ക് ജന്മം നല്‍കി മുപ്പത്തിയേഴുകാരി; ഗിന്നസ് റെക്കോര്‍ഡെന്ന് വാദം
സ്കാനിംഗില്‍ എട്ട് കുട്ടികള്‍ എന്നായിരുന്നു മനസിലാക്കിയിരുന്നത്. എന്നാല്‍ പ്രസവിച്ചപ്പോഴാണ് കുഞ്ഞുങ്ങള്‍ പത്ത് പേരാണെന്ന് മനസിലാവുന്നതെന്നാണ് യുവതിയുടെ ഭര്‍ത്താവ് പ്രതികരിക്കുന്നത്.
ഒറ്റപ്രസവത്തില്‍ പത്ത് കുട്ടികള്‍ക്ക് ജന്മം നല്‍കി 37കാരി. ദക്ഷിണാഫ്രിക്കയില്‍ തിങ്കളാഴ്ചയാണ് അപൂര്‍വ്വ സംഭവം നടന്നത്. ഗോസിയാമേ താമര സിത്തോളെ എന്ന മുപ്പത്തിയേഴുകാരിയാണ് ഒറ്റ പ്രസവത്തില്‍ പത്ത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഏഴ് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് ഗോസിയാമേ താമര സിത്തോളെക്ക് പിറന്നത്. ഇത് ഗിന്നസ് റെക്കോര്‍ഡ് ആണെന്നാണ് ദക്ഷിണാഫ്രിക്കയിലെ പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്.
ഒറ്റ പ്രസവത്തില്‍ ഏറ്റവുമധികം കുഞ്ഞുങ്ങള്‍ പിറന്നതിന്‍റെ നിലവിലെ റെക്കോര്‍ഡ് അമേരിക്കക്കാരിയായ യുവതിയ്ക്കാണ് നിലവിലുള്ളത്. ദക്ഷിണാഫ്രിക്ക ഈ സംഭവം സ്ഥിരീകരിച്ചതായാണ് ബിബിസി റിപ്പോര്‍ട്ട്. പ്രസവശേഷം കുഞ്ഞുങ്ങളെ യുവതിയ്ക്ക് ഇതുവരെ കാണാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ഗിന്നസ് റെക്കോര്‍ഡ് സംഘം സംഭവം പരിശോധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. സ്കാനിംഗില്‍ എട്ട് കുട്ടികള്‍ എന്നായിരുന്നു മനസിലാക്കിയിരുന്നത്.
എന്നാല്‍ പ്രസവിച്ചപ്പോഴാണ് കുഞ്ഞുങ്ങള്‍ പത്ത് പേരാണെന്ന് മനസിലാവുന്നതെന്നാണ് യുവതിയുടെ ഭര്‍ത്താവ് തെബോഹോ റ്റ്സോസി പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. ഏഴാം മാസത്തിലാണ് യുവതി കുഞ്ഞുങ്ങളെ പ്രസവിച്ചത്. യുവതിയുടെ രണ്ടാമത്തെ പ്രസവമാണ് ഇതെന്നാണ് റിപ്പോര്‍ട്ട. ആദ്യ പ്രസവത്തില്‍ യുവതിക്കുള്ളത് ഇരട്ടക്കുട്ടികളാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona