36 ലോക നേതാക്കളുടെ അനധികൃത സ്വത്ത് വിവരങ്ങള്‍; വന്‍ വെളിപ്പെടുത്തലുമായി 'പാന്‍ഡോറ പേപ്പേര്‍സ്'
ഇന്‍റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസം (ICIJ)വും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നത്. ഇന്ത്യയില്‍ നിന്നും ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ് ഈ സംരംഭത്തിലുള്ളത്.
ദില്ലി: വിദേശങ്ങളില്‍ കള്ളപ്പണം വെളുപ്പിക്കുന്നതും, അനധികൃത കമ്പനി ഇടപാടുകളും സംബന്ധിച്ച ലോക നേതാക്കള്‍ അടക്കമുള്ളവരുടെ വിവരങ്ങള്‍ പുറത്ത്. പാന്‍ഡോറ പേപ്പേര്‍സ് (Pandora Papers) എന്ന് വിളിക്കപ്പെടുന്ന ഈ അന്വേഷണത്മക റിപ്പോര്‍ട്ടുകളില്‍ ഏതാണ്ട് 14 കമ്പനികളില്‍ നിന്നുള്ള 12 ദശലക്ഷം രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്. വിദേശങ്ങളിലെ നികുതി ഇളവ് ലഭിക്കുന്ന നാടുകളില്‍ ആരംഭിച്ച 29,000 കമ്പനികളുടെയും ട്രസ്റ്റുകളുടെയും വിവരങ്ങള്‍ ഇതിലുണ്ട്.
ഇന്‍റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസം (ICIJ)വും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നത്. ഇന്ത്യയില്‍ നിന്നും ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ് ഈ സംരംഭത്തിലുള്ളത്.
ഇന്ത്യക്കാരായ 300 പേര്‍ ഈ പേപ്പറുകളില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതില്‍ 60ഓളം പേരുകള്‍ രാജ്യത്തെ പ്രമുഖ വ്യക്തികളോ, കമ്പനികളോ ആണ്. ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് പ്രകാരം അടുത്തിടെ പാപ്പരായി പ്രഖ്യാപിച്ച ബിസിനസുകാരന്‍ അനില്‍ അംബാനി, ഇന്ത്യയില്‍ നിന്നും കടന്ന രത്നവ്യാപാരി നീരവ് മോദിയുടെ സഹോദരി ഇങ്ങനെ ചിലര്‍ പേപ്പറുകളില്‍ പേരുള്ളവരാണെന്ന് പറയുന്നു.
വിവിധ ലോക നേതാക്കളുടെ രഹസ്യ സ്വത്ത് വിവരങ്ങൾ പാന്‍ഡോറ പേപ്പേര്‍സില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്‍റ് വ്ലഡമിര്‍ പുടിനാണ് ഇതില്‍ പ്രധാനി. അസര്‍ബൈജാന്‍ പ്രസിഡന്‍റ്, ഉക്രെയിന്‍ പ്രസിഡന്റ്, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍, കെനിയന്‍ പ്രസിഡന്‍റ് ഇങ്ങനെ 35 ലോകനേതാക്കൾ പട്ടികയിൽ ഇടം പിടിക്കുന്നുണ്ട്.
Updating..