"ഗുരുതരമായ പ്രവര്‍ത്തനം": മ്യൂസിക്ക് ഷോ വൈറലായി, പണികിട്ടി പാക് വിദ്യാഭ്യാസ സ്ഥാപനം.!

വീഡിയോ വൈറലായ സംഭവത്തെ ഈ  വിദ്യാഭ്യാസ സ്ഥാപനം അഫിലിയേറ്റ് ചെയ്ത സർവ്വകലാശാല നോട്ടീസില്‍ വിശദീകരിക്കുന്നത് "അധാർമ്മികം" എന്നാണ്.  എൻ‌സി‌എസ് ഡയറക്ടറോട് സർവ്വകലാശാല നോട്ടീസില്‍  വിശദീകരണം തേടിയിരുന്നു.

Pakistan University Issues Notice To Institute Over Viral Dance Video

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷവാറിലെ എൻസിഎസ് വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ കടുത്ത നടപടിക്ക് സാധ്യത. ഈ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടത്തിയ സംഗീത പരിപാടിയുടെ വീഡിയോ വൈറലായതോടെയാണ് "ഗുരുതരമായ പ്രവര്‍ത്തനം" നടത്തിയതിന് പാകിസ്ഥാനിലെ ഖൈബർ മെഡിക്കൽ യൂണിവേഴ്സിറ്റി (കെഎംയു) പെഷവാറിലെ എൻസിഎസ് യൂണിവേഴ്സിറ്റി സിസ്റ്റത്തിന് നോട്ടീസ് അയച്ചത്.

വീഡിയോ വൈറലായ സംഭവത്തെ ഈ  വിദ്യാഭ്യാസ സ്ഥാപനം അഫിലിയേറ്റ് ചെയ്ത സർവ്വകലാശാല നോട്ടീസില്‍ വിശദീകരിക്കുന്നത് "അധാർമ്മികം" എന്നാണ്.  എൻ‌സി‌എസ് ഡയറക്ടറോട് സർവ്വകലാശാല നോട്ടീസില്‍  വിശദീകരണം തേടിയിരുന്നു.

പ്രൈവറ്റ് സ്ഥാപനമായ എൻസിഎസ് സർവ്വകലാശാലയുടെ പരിസരത്ത് മൂന്ന് ദിവസത്തെ ഹുനാർ മേളയുടെ അവസാന ദിവസം നടന്ന വിദേശ ഗായികയുടെ സംഗീത പരിപാടിയാണ് വിവാദമായത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട വീഡിയോകളില്‍ ഇറുകിയ വസ്ത്രം ധരിച്ച ഒരു പെൺകുട്ടി സ്റ്റേജിൽ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നതായി കാണാം.

തുടർന്ന് പാക് ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ ആ പരിപാടിയെ വ്യാപകമായി വിമര്‍ശിച്ചതോടെയാണ് സംഭവം വിവാദമായത്. രാജ്യത്ത് ഇത്തരം പരിപാടികളുടെ ആവശ്യം എന്താണ് എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. 

വേദിയിൽ ഖൈബർ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ ലോഗോയും പേരും കാണിക്കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങളില്‍ ഇങ്ങനെ പേര് കാണിക്കുന്നച് തികച്ചും പ്രതിഷേധാർഹമാണ്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ധാർമ്മികവും ധാർമ്മികവുമായ മാനദണ്ഡങ്ങളും സ്ഥാപനങ്ങളുടെ വിശുദ്ധിയും നിലനിർത്താൻ ബാധ്യസ്ഥരാണെന്ന്, യൂണിവേഴ്സിറ്റി അയച്ച വിശദീകരണ നോട്ടീസില്‍ പറയുന്നു. 

മൂന്ന് ദിവസത്തിനകം നിലപാട് വ്യക്തമാക്കാൻ കെഎംയു വിദ്യാഭ്യാസ സ്ഥാപനത്തോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സ്ഥാപനത്തിനെതിരെ അഫിലിയേഷന്‍ എടുത്തുകളയുന്ന രീതിയിലുള്ള കർശനമായ അച്ചടക്ക നടപടികൾ ആരംഭിക്കുമെന്ന് നോട്ടീസില്‍ മുന്നറിയിപ്പുണ്ട്. 

എൻ‌സി‌എസ് യൂണിവേഴ്സിറ്റി സിസ്റ്റം ഡയറക്ടർ ഡോ ഷൗക്കത്ത് അലി വിവാദ വീഡിയോയില്‍ ക്ഷമാപണവുമായി രംഗത്ത് എത്തി.  മൂന്ന് ദിവസത്തെ ഹുനാർ മേളയ്ക്ക് ശേഷം ഒരു വിദേശ ഗായികയുടെ പ്രകടനം പാക്കിസ്ഥാൻ മൂല്യങ്ങൾക്കും സംസ്‌കാരത്തിനും എതിരായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. ഇത് ഈവന്‍റ് പ്ലാനര്‍ നിശ്ചയിച്ചതായിരുന്നു. ഗായികയുടെ പ്രകടനത്തെക്കുറിച്ച് ഇവന്റ് സംഘാടകർ തങ്ങളെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദ ധനസഹായം: മ്യാന്‍മാര്‍ ഇനി കരിമ്പട്ടികയില്‍, പാകിസ്ഥാന്‍ രക്ഷപ്പെട്ടു

Latest Videos
Follow Us:
Download App:
  • android
  • ios