പേർഷ്യൻ ഗൾഫിൽ അമേരിക്കൻ യുദ്ധവിമാനത്തിന് നേരെ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു, എന്നാൽ യു.എസ് ഇത് നിഷേധിച്ചു. ബഹ്റൈനിലെ വ്യവസായ മേഖലയിലും ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ടെഹ്റാൻ: പേർഷ്യൻ ഗൾഫിൽ അമേരിക്കൻ യുദ്ധവിമാനത്തിന് നേരെ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി ഇറാൻ. ആക്രമണത്തെത്തുടർന്ന് യു.എസ് യുദ്ധവിമാനം അടിയന്തരമായി നിലത്തിറക്കിയെന്നും ഇറാൻ അവകാശപ്പെട്ടു.
എന്നാൽ, ഇറാന്റെ ഈ വാദം പൂർണ്ണമായും തള്ളിക്കൊണ്ട് അമേരിക്ക രംഗത്തെത്തി. ഇറാൻ പറയുന്നത് പച്ചക്കള്ളമാണെന്ന് അമേരിക്ക വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലുള്ള യു.എസ് യുദ്ധവിമാനങ്ങളെല്ലാം പൂർണ്ണമായും സുരക്ഷിതമാണെന്നും അമേരിക്ക പ്രതികരിച്ചു.
ബഹ്റൈനിലെ വ്യവസായ മേഖലയിലേക്കും ഇറാൻ ആക്രമണം
നേരത്തെ, ബഹ്റൈനിലെ വ്യവസായ മേഖലയിലേക്കും ഇറാൻ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തെത്തുടർന്ന് തലസ്ഥാനമായ മനാമയിലെ വ്യവസായ കേന്ദ്രത്തിന് തീപിടിച്ചു. സംഭവസ്ഥലത്ത് എത്തിയ സിവിൽ ഡിഫൻസ് വിഭാഗം തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എന്നാൽ കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നും ബഹ്റൈൻ വ്യക്തമാക്കി. സിവിലിയൻ മേഖലയിലേക്കുള്ള ഇറാന്റെ ഹീനമായ ആക്രമണമാണിതെന്നും ബഹ്റൈൻ അപലപിച്ചു. അതേസമയം, ബഹ്റൈനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെയാണ് തങ്ങൾ ലക്ഷ്യംവച്ചതെന്നാണ് ആക്രമണത്തിന് പിന്നാലെ ഇറാൻ നൽകിയ വിശദീകരണം.