ചെമ്മീനിന് പിന്നാലെ ഇറക്കുമതി ചെയ്ത കോഴിയിറച്ചിയിലും കൊറോണ വൈറസ് കണ്ടെത്തിയെന്ന് ചൈന
ചെനീസ് നഗരമായ ഷെന്‍സെനില്‍ ശീതീകരിച്ച കോഴിയിറച്ചി വാങ്ങുന്നവരും ഇറച്ചി പലയിനങ്ങളിലായി വേര്‍തിരിക്കുന്ന ജീവനക്കാരും ശ്രദ്ധിക്കണമെന്നും പ്രാദേശിക ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ്
ചെമ്മീനിന് പിന്നാലെ ഇറക്കുമതി ചെയ്ത കോഴിയിറച്ചിയിലും നോവല്‍ കൊറോണ വൈറസിനെ കണ്ടെത്തിയെന്ന് ചൈന. ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കോഴിയിറച്ചി കൊറോണ വൈറസ് പോസിറ്റീവായെന്നാണ് ചൈനയിലെ പ്രാദേശിക ഭരണകൂടത്തിന്‍റേതാണ് അവകാശവാദം. ചെനീസ് നഗരമായ ഷെന്‍സെനില്‍ ശീതീകരിച്ച കോഴിയിറച്ചി വാങ്ങുന്നവരും ഇറച്ചി പലയിനങ്ങളിലായി വേര്‍തിരിക്കുന്ന ജീവനക്കാരും ശ്രദ്ധിക്കണമെന്നും പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നല്‍കിയതായാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ശീതീകരിച്ച കോഴിയിറച്ചി പാക്ക് ചെയ്യുന്നതിലെ വീഴ്ചയാണ് ഇതിന് കാരണമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.
ബ്രസീലിലെ തെക്കന്‍ സംസ്ഥാനമായ സാന്‍റാ കത്രീനയിലെ അറോറ അലിമെന്‍റോസ് എന്ന പ്ലാന്‍റില്‍ നിന്നുള്ള കോഴിയിറച്ചിയിലാണ് കൊറോണ വൈറസ് പോസിറ്റീവായത്. ഇറക്കുമതി ചെയ്യുന്ന രേഖകളെ അടിസ്ഥാനമാക്കിയാണ് ചൈനയിലെ പ്രാദേശിക ഭരണകൂടത്തിന്‍റെ അറിയിപ്പ്.കടല്‍ വിഭവങ്ങളിലൂടെ വൈറസ് വ്യാപനം നടക്കുന്നുവെന്ന നിരീക്ഷണത്തിന് പിന്നാലെ രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന മത്സ്യ മാംസയിനങ്ങള്‍ക്ക ചൈനയില്‍ കര്‍ശന പരിശോധനകള്‍ ആരംഭിച്ചിരുന്നു.
ഇക്വഡോറില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനില്‍ കൊറോണ വൈറസ് കണ്ടെത്തിയെന്ന് ചൈന
വൈറസ് ബാധയേല്‍ക്കാന്‍ സാധ്യതയുള്ള ആളുകളെ ഇതിനോടകം പരിശോധനയ്ക്ക് വിധേയമാക്കിയതായും അനുബന്ധ ഉത്പന്നങ്ങളുടെ പരിശോധന ഊര്‍ജ്ജിതമാക്കാനും പ്രാദേശിക ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശീതീകരിച്ച കടല്‍മത്സ്യങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയോടെ വേണമെന്നും മുന്നറിയിപ്പുണ്ട്. വടക്കന്‍ ചൈനാ പ്രവിശ്യയായ ഷാംഗ്ഡോങിലെ യാന്തായിലും സമാനമായ സംഭവം റിപ്പോര്‍ട്ട്. നേരത്തെ ഇക്വഡോറില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനില്‍ നോവല്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതായി ചൈന അവകാശവാദം ഉന്നയിച്ചിരുന്നു.