ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ടുകോടി പതിനെട്ടുലക്ഷം കവിഞ്ഞു

വേൾഡോ മീറ്റർ കണക്കുപ്രകാരം 58 എട്ടായിരത്തിൽ അധികം പേർക്കാണ് ദിനേനെ വൈറസ് ബാധിക്കുന്നത്. അമേരിക്കയിൽ 35 അയ്യായിരത്തിൽ അധികം പേർ ഓരോ ദിവസവും കൊവിഡ് രോഗികളാകുന്നുണ്ട്. 

covid 19 positive case in the world has crossed 2 crore

ദില്ലി: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ടുകോടി പതിനെട്ടുലക്ഷം കവിഞ്ഞു. ഏഴുലക്ഷത്തി ഏഴുപത്തി രണ്ടായിരത്തിൽ അധികം പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ രാജ്യങ്ങളിലാണ് കൂടുതൽ ആഘാതം. പ്രതിദിന രോഗബാധയിൽ ഇന്ത്യയാണ് മുന്നിൽ.

വേൾഡോ മീറ്റർ കണക്കുപ്രകാരം 58 എട്ടായിരത്തിൽ അധികം പേർക്കാണ് ദിനേനെ വൈറസ് ബാധിക്കുന്നത്. അമേരിക്കയിൽ 35 അയ്യായിരത്തിൽ അധികം പേർ ഓരോ ദിവസവും കൊവിഡ് രോഗികളാകുന്നുണ്ട്. ബ്രസീലിൽ ഇത് ഇരുപത്തി രണ്ടായിരമാണ്. മരണക്കണക്കിലും, രാജ്യത്ത് ആശങ്ക തന്നെയാണ്.  ദിനേനെയുള്ള കൊവിഡ് മരണം ഇന്ത്യയിൽ ആയിരിത്തോട് അടുക്കുന്നു.

ബ്രസീലും, മെക്സിക്കോയുമാണ് അഞ്ചൂറിന് മുകളിൽ ഓരോ ദിവസവും കൊവിഡ് മരണം റിപ്പോർട്ടു ചെയ്യുന്ന മറ്റുരാജ്യങ്ങൾ. അതേസമയം രാജ്യത്തെ കൊവിഡ് മരണം അര ലക്ഷം കടന്നു. സംസ്ഥാനങ്ങൽ പുറത്ത് വിട്ട കണക്ക് പ്രകാരം അറുപതിനായിരതിന്‌ മുകളിലാണ് പ്രതി ദിന വർദ്ധനവ് എന്നാണു സൂചന. മഹാരാഷ്ട്ര, ആന്ധ്ര ഉൾപ്പടെ ഉള്ള സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios