സ്കൂൾ അസംബ്ലിക്കിടെ തോക്കുമായി അക്രമിസംഘം, 287 കുട്ടികളെ തട്ടിക്കൊണ്ടുപോയി, ഒരാഴ്ചയ്ക്കിടയിലെ രണ്ടാമത്തെ സംഭവം

ഒരാഴ്ചയ്ക്കുള്ളിൽ പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിൽ നടക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ തട്ടിക്കൊണ്ടുപോകലാണ് ഇത്. 287 ഓളം കുട്ടികളെയാണ് തട്ടിക്കൊണ്ട് പോയതെന്നാണ് അധികൃതർ വിശദമാക്കുന്നത്.

287 Nigerian students abducted from school by gunmen etj

അബുജ: നൈജീരിയയിൽ തോക്കുമായെത്തിയ സംഘം സ്കൂളിൽനിന്ന് നൂറുകണക്കിന് കുട്ടികളെ തട്ടിക്കൊണ്ടുപോയി. വടക്കൻ നൈജീരിയയിലെ കുരിഗ പട്ടണത്തിലെ സർക്കാർ സ്കൂളിലാണ് സംഭവം. സ്കൂളിലെ അസംബ്ലി കഴിഞ്ഞതിന് പിന്നാലെ കുട്ടികൾക്ക് നേരെ വെടിയുതിർത്ത ശേഷമാണ് കുട്ടികളെ തട്ടിക്കൊണ്ട് പോയത്. ഒരാഴ്ചയ്ക്കുള്ളിൽ പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിൽ നടക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ തട്ടിക്കൊണ്ടുപോകലാണ് ഇത്. 287 ഓളം കുട്ടികളെയാണ് തട്ടിക്കൊണ്ട് പോയതെന്നാണ് അധികൃതർ വിശദമാക്കുന്നത്.

2014ൽ മുതലാണ് ഇത്തരം സംഭവങ്ങൾ വലിയ രീതിയിലുള്ള ആശങ്കയക്ക് വഴിവച്ച് തുടങ്ങിയത്. 2014ൽ ഐഎസ് ഭീകരർ 200ൽ അധികം പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയിരുന്നു. നൈജീരിയയുടെ വടക്ക് പശ്ചിമ മേഖലയിൽ മാത്രമായി പന്ത്രണ്ടിലധികം സായുധ സംഘങ്ങളാണ് പിടിമുറുക്കിയിട്ടുള്ളത്. വലിയ മോചനദ്രവ്യം ആവശ്യപ്പെട്ട് ഗ്രാമീണരെ വരെ ഈ മേഖലയിൽ തട്ടിക്കൊണ്ട് പോവുന്നത് പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന ആക്രമണത്തിൽ സ്കൂൾ അധികൃതർക്ക് പുറത്ത് നിന്ന് ഒരു വിധത്തിലുള്ള സഹായം ലഭ്യമാകുന്നതിന് മുന്‍പ് തന്നെ 280 ഓളെ വിദ്യാർത്ഥികളെ കടത്തിക്കൊണ്ട് പോവുകയായിരുന്നു.

ഗ്രാമീണരുടെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള തെരച്ചിൽ പിന്നീട്ട് മണിക്കൂറുകൾ പിന്നിട്ട ശേഷമാണ് പൊലീസ് ഇവിടെയെത്തിയത്. സുരക്ഷാ സേനയുടെ സഹായത്തോടെ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നാണ് അധികൃതർ വിശദമാക്കുന്നത്. വടക്ക് കിഴക്കൻ നൈജീരിയയിൽ സ്ത്രീകളും കുട്ടികളും അടക്കം 200 പേരെ ആയുധ ധാരികൾ തട്ടിക്കൊണ്ട് പോയതിന് ദിവസങ്ങൾക്കുള്ളിലാണ് നിലവിലെ സംഭവം.

നൈജീരിയയുടെ വടക്കൻ മേഖലയിൽ നടക്കുന്ന ഇത്തരം തട്ടിക്കൊണ്ട് പോകലുകളിൽ ഏറിയപങ്കും ഇരകളാക്കപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണ്. നൈജീരിയയിലെ സുരക്ഷാ വീഴ്ചകൾ വിശദമാക്കുന്നതാണ് ഈ സംഭവങ്ങളെന്നാണ് വിദഗ്ധർ തുടർച്ചയാവുന്ന ഇത്തരം സംഭവങ്ങളേക്കുറിച്ച് വിശദമാക്കുന്നത്. അക്രമങ്ങൾക്ക് അറുതി വരുത്തുമന്ന വാഗ്ദാനവുമായി ബോലാ ടിനുബു നൈജീരിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ വർഷമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios