സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ അനാച്ഛാദനത്തിനെതിരെ പ്രതിഷേധവുമായി ​ഗോത്രസമൂഹം

അന്നേ ദിവസം മരണവീടുകളിലെന്ന പോലെ ഭക്ഷണം പാകം ചെയ്യാതെ, ദുഖം ആചരിച്ച് പ്രതിഷേധിക്കാനാണ് ഇവരുടെ തീരുമാനം. പ്രതിമ സ്ഥിതി ചെയ്യുന്ന നര്‍മ്മദ ജില്ലയിലെ കെവാദിയ ഗ്രാമത്തിന് സമീപമുള്ള ഗോത്രവര്‍ഗ്ഗക്കാരാണ് പ്രധിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്. 

tribal community against the sardar vallabhay patels statue


അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ എന്ന ഖ്യാതി നേടാനൊരുങ്ങുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ അനാച്ഛാദനത്തിനെതിരെ അഹമ്മദാബാദിലെ ഗോത്രസമൂഹങ്ങൾ. ഈ മാസം 31 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. എന്നാൽ അന്നേ ദിവസം മരണവീടുകളിലെന്ന പോലെ ഭക്ഷണം പാകം ചെയ്യാതെ, ദുഖം ആചരിച്ച് പ്രതിഷേധിക്കാനാണ് ഇവരുടെ തീരുമാനം. പ്രതിമ സ്ഥിതി ചെയ്യുന്ന നര്‍മ്മദ ജില്ലയിലെ കെവാദിയ ഗ്രാമത്തിന് സമീപമുള്ള ഗോത്രവര്‍ഗ്ഗക്കാരാണ് പ്രധിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്. 

സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്നാണ് പ്രതിമയ്ക്ക് പേരിട്ടിരിക്കുന്നത്. പ്രതിമ നിർമ്മിക്കാനും തൊട്ടടുത്ത പ്രദേശങ്ങളിലെ ടൂറിസം വികസനത്തിനുമായി സര്‍ക്കാര്‍ തങ്ങളുടെ സ്ഥലം കയ്യേറി എന്നാണ് ഗോത്രസമൂഹങ്ങളുടെ ആരോപണം. സ്കൂളുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് ഒൻപത് ജില്ലകൾ പ്രതിഷേധത്തിൽ പങ്കാളികളാകും. ​ഗോത്രസമൂഹത്തിനും പരിസ്ഥിതിയ്ക്കും എതിരായ വികസന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് ​ഗോത്രവർ​ഗ മേധാവി ആരോപിക്കുന്നു. പുരനധിവാസ പാക്കേജും ജോലിയും ഇതുവരെ നൽകിയിട്ടില്ല. 

Latest Videos
Follow Us:
Download App:
  • android
  • ios