വിദേശയാത്രയ്ക്ക് മുമ്പ് അറിയിക്കണം; ബിജെപി മുഖ്യമന്ത്രിമാര്‍ക്ക് ഉപദേശവുമായി പ്രധാനമന്ത്രി
ദില്ലി: വിദേശ യാത്ര പോകുന്നതിന് മുമ്പ് കണസള്‍ട്ട് ചെയ്യണമെന്ന് ബിജെപി മുഖ്യമന്ത്രി മാര്‍ക്കും ഉപ മുഖ്യമന്ത്രിമാര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശം. തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കുന്ന സമയത്ത് വിദേശത്ത് പോകുമ്പോള്‍ ഭരണകാര്യങ്ങള്‍ തകിടം മറിയാതെ നോക്കണം. എല്ലാവരും ഭരണത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നുമാണ് മോദിയുടെ ഉപദേശം.
ദില്ലി: വിദേശ യാത്ര പോകുന്നതിന് മുമ്പ് കണസള്‍ട്ട് ചെയ്യണമെന്ന് ബിജെപി മുഖ്യമന്ത്രി മാര്‍ക്കും ഉപ മുഖ്യമന്ത്രിമാര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശം. തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കുന്ന സമയത്ത് വിദേശത്ത് പോകുമ്പോള്‍ ഭരണകാര്യങ്ങള്‍ തകിടം മറിയാതെ നോക്കണം.
എല്ലാവരും ഭരണത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നുമാണ് മോദിയുടെ ഉപദേശം. വിദേശയത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയല്ല. ആവശ്യമില്ലാത്ത യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ഇതിന് പ്രത്യേക സംവിധാനം ഒരുക്കുമെന്നുമാണ് മോദി ബിജെപി മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തില്‍ പറഞ്ഞത്. കഴിഞ്ഞമാസം ദില്ലിയിലായിരുന്നു യോഗം നടന്നത്.
2019ലെ ലോകസഭാ തെരഞ്ഞെടുപ്പ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ട് ചില ഉപദേശങ്ങള്‍ കൂടി മോദി ബിജെപി നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. ബന്ധുക്കള്‍ക്ക് തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കുന്നത് നിയന്ത്രിക്കണമെന്നും മോദി പറഞ്ഞു. മന്ത്രിമാര്‍ കുടുംബാംഗങ്ങള്‍ക്ക് യാത്രാബത്ത നല്‍കുന്നതടക്കമുള്ള നടപടികളില്‍ നിന്ന് മന്ത്രിമാര്‍ പിന്തിരിയണം. വിമാന ടിക്കറ്റുകളടക്കമുള്ളവ ക്ലെയിം ചെയ്യുന്നതും നിയന്ത്രിക്കണമെന്ന് മോദി നിര്‍ദേശിച്ചു.
പല തെരഞ്ഞെടുപ്പുകളിലും ഇത്തരം കാര്യങ്ങള്‍ നമുക്കെതിരെ ആയുധമാക്കിയിട്ടുണ്ട്. മധ്യപ്രദേശില്‍ 20 വര്‍ഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ ഇത് നമുക്ക് തിരിച്ചടിയായിരുന്നു. നമ്മുടെ രാഷ്ടീയ ആശയങ്ങള്‍ക്ക് തിരിച്ചടിയാകുന്ന സ്വജനപക്ഷപാതപരമായ നടപടികളില്‍ നിന്ന് ബിജെപി നേതാക്കള്‍ മാറിനില്‍ക്കണമെന്നും മോദി പറഞ്ഞു.