മലിനീകരണം നിയന്ത്രിക്കുന്നതില്‍ അനാസ്ഥ; ഉത്തര്‍പ്രദേശിൽ നഷ്ടമായത് 500 കുരുന്നു ജീവനുകള്‍
മലിനീകരണം നിയന്ത്രിക്കുന്നതില്‍ വന്ന വീഴ്ച മൂലം 500 കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായി. ഉത്തര്‍പ്രദേശിലെ ഖൊരക്പൂറിലെ രപ്തി നദിയിലെ മലിനീകരണത്തില്‍ വന്ന വീഴ്ചയാണ് സംഭവത്തിന് പിന്നിലെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കി. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‍വാദി പാര്‍ട്ടി അധികാരത്തിലുണ്ടായിരുന്ന 2014 ലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വെളിപ്പെടുത്തല്‍.
ഖോരക്പൂര്‍: മലിനീകരണം നിയന്ത്രിക്കുന്നതില്‍ വന്ന വീഴ്ച മൂലം 500 കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായി. ഉത്തര്‍പ്രദേശിലെ ഖൊരക്പൂറിലെ രപ്തി നദിയിലെ മലിനീകരണത്തില്‍ വന്ന വീഴ്ചയാണ് സംഭവത്തിന് പിന്നിലെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കി. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‍വാദി പാര്‍ട്ടി അധികാരത്തിലുണ്ടായിരുന്ന 2014 ലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വെളിപ്പെടുത്തല്‍.
റാപ്തി നദിയില്‍ വേണ്ട രീതിയില്‍ മലിനീകരണ പ്രവർത്തനങ്ങൾ നടത്താത്തത് കുട്ടികളുടെ ആരോഗ്യ നിലയെ ബാധിച്ചെന്നും മരണത്തിലേക്ക് നയിച്ചുവെന്നുമാണ് ട്രൈബ്യൂണിലിന്റെ വിലയിരുത്തൽ. അതേസമയം, അന്നുണ്ടായിരുന്ന അവസ്ഥയില്‍ നിന്നും ഇതുവരെയും സ്ഥലത്തെ മലിനീകരണ തോതില്‍ മാറ്റം വന്നിട്ടില്ലെന്നും ബഞ്ച് വ്യക്തമാക്കി. കൂടുതല്‍ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാന്‍ വേണ്ട നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നും പ്രശ്ന ബാധിതരെ പുനരധി വസിപ്പിക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ പറഞ്ഞു. നദിയില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ലബോറട്ടറിയില്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്.
ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് 60 കുട്ടികള്‍ മരിച്ച സംഭവത്തില്‍ നിന്നും നടുക്കം മാറുന്നതിന് മുമ്പെയാണ് ഇത്തരത്തിൽ സംസ്ഥാന ഭരണാധികരികളുടെ അനാസ്ഥയില്‍ ശിശുമരണം നടന്നതായുള്ള ട്രൈബ്യൂണല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. രപ്തി നദിയിലേക്ക് മാലിന്യം ഒഴുക്കുന്നത് മൂലം 2014 ല്‍ മാത്രം 500 കുട്ടികള്‍ മരിച്ചുവെന്ന ഖൊരക്പൂര്‍ സ്വദേശി മീര ശുക്ളയുടെ പരാതിയെ തുടര്‍ന്നാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ സംഭവത്തിലെ വസ്തുതകള്‍ പരിശോധിച്ചത്.