പാക് ഹെലികോപ്റ്റർ അതിർത്തി ലംഘിച്ചു; ഇന്ത്യന്‍ സേന വെടിയുതിര്‍ത്തു

ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് പറന്ന പാക് ഹെലികോപ്റ്ററിനു നേരെ ഇന്ത്യന്‍ സേന വെടിയുതിര്‍ത്തു. പൂഞ്ച് മേഖലയിലാണ് ഹെലികോപ്റ്റർ അതിർത്തി ലംഘിച്ചത്. പാക് അധീന കാശ്മീരില്‍ നിന്നെത്തിയ ഹെലികോപ്ടര്‍ ഇന്ത്യൻസേന  വെടിവച്ചിടാന്‍ ശ്രമിച്ചു എന്നാല്‍ ഹെലികോപ്ടര്‍ തരിച്ച് പാക് അധീന കശ്മീരിലേക്ക് തന്നെ തിരിച്ചു പറന്നു.
 

Pak Helicopter Violates Indian Airspace Army Tries To Shoot It Down

ദില്ലി: ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് പറന്ന പാക് ഹെലികോപ്റ്ററിനു നേരെ ഇന്ത്യന്‍ സേന വെടിയുതിര്‍ത്തു. പൂഞ്ച് മേഖലയിലാണ് ഹെലികോപ്റ്റർ അതിർത്തി ലംഘിച്ചത്. പാക് അധീന കാശ്മീരില്‍ നിന്നെത്തിയ ഹെലികോപ്ടര്‍ ഇന്ത്യൻസേന  വെടിവച്ചിടാന്‍ ശ്രമിച്ചു എന്നാല്‍ ഹെലികോപ്ടര്‍ തരിച്ച് പാക് അധീന കശ്മീരിലേക്ക് തന്നെ തിരിച്ചു പറന്നു.

ഏകദേശം 12.13നാണ് ഹെലികോപ്ടര്‍ ആദ്യമായി കണ്ടത്. ശബ്ദം കേട്ട സൈനികര്‍ ഹെലികോപ്ടര്‍ വെടിവെച്ചിടാന്‍ ശ്രമം നടത്തി. എന്നാല്‍ ഹെലികോപ്ടര്‍ തിരിച്ചു പറന്ന് രക്ഷപ്പെടുകയായിരുന്നു. ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം മാത്രമാണ് നടത്തിയതെന്നും വലിയ പ്രഹര ശേഷിയുള്ള ആന്‍റി എയര്‍ക്രാഫ്റ്റ് ആയുധങ്ങള്‍ ഉപയോഗിച്ചില്ലെന്നും സൈന്യം അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിലും പാകിസ്ഥാനി ഹെലികോപ്ടര്‍ അതിര്‍ഥി കടന്നിരുന്നു. അന്ന് ലൈന്‍ ഓഫ് കണ്ട്രോളിലെ നിരോധിത മേഖലയില്‍ 300 മീറ്ററോളമായിരുന്നു ഹെലികോപ്ടര്‍ പറന്നത്. നിയന്ത്രണ രേഖയുടെ കരാര്‍ പ്രകാരം നിയന്ത്രണ രേഖയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഹെലികോപ്ടറുകള്‍ കടക്കാന്‍ പാടില്ല. അതുപോലെ ചിറകുകളുള്ള യുദ്ധ വിമാനങ്ങല്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവിലും പറക്കാന്‍ പാടില്ലെന്നാണ് കരാര്‍.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തില്‍ വിഷയം അന്താരാഷ്ട്രാ തലത്തില്‍ തന്നെ ചര്‍ച്ചയാവുകയാണ്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി എന്നിവര്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ സമ്മേളനത്തില്‍ വന്‍ ഏറ്റുമുട്ടലാണ് നടത്തിയത്. ഇരു രാജ്യങ്ങളും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു. 

യുഎന്നില്‍ തര്‍ക്കങ്ങള്‍ നടക്കുന്നതിനിടെ ജമ്മു കശ്മീരിലെ ഷോപിയാനിൽ പോലീസ്റ്റേൻ ആക്രമിച്ച ഭീകരർ ഒരു കോൺസ്റ്റബിളിനെ വധിച്ചു. പിന്നാലെ രാജ്യസുരക്ഷയിൽ വിട്ടുവീഴ്ച പ്രതീക്ഷിക്കരുതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ കലുഷിതമായ രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്നതിനിടെയാണ് അതിര്‍ഥിയില്‍ ഹെലികോപ്ടര്‍ കണ്ടെത്തിയിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios