Maharashtra Crisis: വിശ്വാസ വോട്ടെടുപ്പിനെതിരെ ശിവസേന നല്‍കിയ ഹര്‍ജി ഇന്ന് വൈകിട്ട് സുപ്രീംകോടതി പരിഗണിക്കും
നാളെ സഭ വിളിച്ചുചേര്‍ത്ത് വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം ചട്ടവിരുദ്ധമെന്ന് ശിവസേന.ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന് വിമത എംഎല്‍എമാര്‍
ദില്ലി; മഹാരാഷ്ട്ര നിയമസഭ നാളെ ചേരാനും വിശ്വാസ വോട്ടെടുപ്പ് നടത്താനുമുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം ഇനി സുപ്രീംകോടതിയിലെ നിയമപോരാട്ടത്തിലേക്ക്. ഗവര്‍ണറുടെ നീക്കം ചട്ടവിരുദ്ധമെന്നാരോപിച്ച് ചീഫ് വിപ്പ് സുനിൽ പ്രഭുവാണ് അവധിക്കാല ബഞ്ചിനു മുന്നില്‍ ഹര്‍ജി നല്‍കിയത്,മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെടുപ്പ് നിർത്തിവയ്ക്കണം എന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു.
ഇന്നു തന്നെ ഹർജി കേൾക്കണം എന്ന് ശിവസനേയുടെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി അഭ്യര്‍ത്ഥിച്ചു.എങ്ങനെ രേഖകൾ കാണാതെ പരിഗണിക്കാനാകും എന്ന് കോടതി ചോദിച്ചു.ശിവസേന നീക്കത്തെ എതിർത്ത് വിമത എംഎൽഎമാരും കോടതിയെ സമീപിച്ചു. സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നിര്‍ദ്ദേശിക്കാന്‍ ഗവർണ്ണർക്ക് അവകാശമുണ്ടെന്ന് വിമത എംഎൽഎമാർ വ്യക്തമാക്കി.തുടര്‍ന്ന് ഇന്ന് വൈകിട്ട് 5 മണിക്ക്
കേസ് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.
ഭരണ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‍ക്ക് നാളെ നിർണായകാണ്. വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കുമെന്ന് വിമത നേതാവ് ഏക്നാഥ് ഷിൻഡേ പറഞ്ഞു. പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണർ നിർദ്ദേശിച്ചിട്ടുണ്ട്.വിമതർ എംഎല്‍എമാരെ . ഇന്നു തന്നെ ഗോവയിലേക്ക് മാറ്റും.നാളെ മുംബൈയിൽ തിരികെ എത്തിക്കും. ഗുവാഹത്തിയിൽ ക്ഷേത്രദർശനം കഴിഞ്ഞ് ആയിരുന്നു മാധ്യമങ്ങളോടുള്ള ഏക്നാഥ് ഷിൻഡേയുടെ പ്രതികരണം.
നാളെ 11 മണിക്ക് സഭ ചേരുമെന്നും 5 മണിക്കകം നടപടികൾ പൂർത്തിയാക്കണമെന്നും ഗവണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പ് നടപടികൾ ചിത്രീകരിക്കാന്‍ നിർദേശമുണ്ട്. വിശ്വാസ വോട്ടെടുപ്പിനായി ബിജെപിയും സ്വതന്ത്ര എംഎൽഎമാരും ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് ഗവർണർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് ബിജെപി നേതൃത്വം ഇന്നലെ രാത്രി രാജ്ഭവനിലെത്തി ഗവർണറെ കണ്ടിരുന്നു. ദില്ലിയിൽ ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം മടങ്ങിയെത്തിയ ദേവേന്ദ്ര ഫഡ് നാവിസ് സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ അടക്കമുള്ള നേതാക്കളോടൊപ്പമാണ് രാജ് ഭാവനിൽ എത്തിയത്. 8 സ്വതന്ത്ര എംഎൽഎമാരും ഗവർണർക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ടെന്നും ഫട്നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.