ജസ്റ്റിസ് കെഎം ജോസഫിന്‍റെ സുപ്രിംകോടതി ജഡ്ജി നിയമനം: കേന്ദ്രം നിലപാട് തിരുത്തുന്നു

കേന്ദ്രം മനസ് മാറ്റി, കൊളീജിയത്തിന്‍റെ രണ്ടാം ശുപാര്‍ശയിൽ തീരുമാനമെടുക്കാതെ വൈകിപ്പിക്കാനുളള നീക്കം വേണ്ടെന്നു വച്ചു. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫ് സുപ്രീം കോടതി ജഡ്ജിയാകും. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി , ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരുടെ പേര് മാത്രം അംഗീകരിക്കാനായിരുന്നു ആദ്യ നീക്കം.

Justice km joseph supreme court judge appointment center rethink

ദില്ലി: ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നതിൽ കേന്ദ്രം നിലപാട് തിരുത്തുന്നു.  കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. കൊളജീയം രണ്ടാമത് ശുപാര്‍ശ ചെയ്തിട്ടും ജസ്റ്റിസ് കെ.എം ജോസഫിന്‍റെ പേര്  അംഗീകരിക്കാതിരിക്കുന്നത് സർക്കാര്‍ ജുഡിഷ്യറി ഏറ്റുമുട്ടൽ രൂക്ഷമാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കേന്ദ്രം മനസ് മാറ്റി, കൊളീജിയത്തിന്‍റെ രണ്ടാം ശുപാര്‍ശയിൽ തീരുമാനമെടുക്കാതെ വൈകിപ്പിക്കാനുളള നീക്കം വേണ്ടെന്നു വച്ചു. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫ് സുപ്രീം കോടതി ജഡ്ജിയാകും. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി , ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരുടെ പേര് മാത്രം അംഗീകരിക്കാനായിരുന്നു ആദ്യ നീക്കം.

കൊളജീയം രണ്ടാമതും ശുപാര്‍ശ ചെയ്തിട്ടും ജസ്റ്റിസ് കെ.എം ജോസഫിന്‍റെ പേര് അംഗീകരിക്കാതിരിക്കുന്നത് സര്‍ക്കാര്‍ ജുഡിഷ്യറി ഏറ്റുമുട്ടൽ രൂക്ഷമാക്കാനും വലിയ വിവാദത്തിനും ഇടയാക്കുമെന്നതിനാലാണ് ശുപാര്‍ശ അംഗീകരിക്കാൻ കേന്ദ്രം നിര്‍ബന്ധിതമായത്. ജനുവരി പത്തിനാണ് കെ.എം ജോസഫിന്‍റെ പേര് കൊളിജീയം അദ്യം ശുപാര്‍ശ ചെയ്തത്. ഒപ്പം ശുപാര്‍ശ ചെയ്ത ഇന്ദു മല്‍‍ഹോത്രയെ സുപ്രീം കോടതി ജഡ്ജിയായി അംഗീകരിച്ച കേന്ദ്രം ജോസഫിന്‍റെ പേര് മടക്കി. 

കേരള ഹൈക്കോടതിക്ക് മതിയായ പ്രാതിനിധ്യമുണ്ടെന്നായിരുന്നു ന്യായം. എന്നാൽ കൊളിജീയം മുന്‍ നിലപാടിൽ ഉറച്ചു നിന്നു. കഴിഞ്ഞ മാസം 20ന് ശുപാര്‍ശ വീണ്ടും നല്‍കി. 2016 ൽ ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണ ഏര്‍പ്പെടുത്തിയ നടപടി അസാധുവാക്കിയതാണ് ജസ്റ്റിസ് കെ.എം ജോസഫിനോടുള്ള എൻ.ഡി.എ സര്‍ക്കാരിന്‍റെ വിരോധത്തിന് കാരണമെന്നാണ് കരുതുന്നത് .

Latest Videos
Follow Us:
Download App:
  • android
  • ios