സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് ഇ ഡി

സിദ്ദിഖ് കാപ്പൻ, ക്യാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറർ അതിക്കൂർ റഹ്മാൻ, പി എഫ് ഐ മസൂദ് അഹമ്മദ്, എംഡി ആലം, കെ എ ഷെരീഫ്  എന്നിവർക്കെതിരെയാണ് കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. 

ed take case against five persons including Siddique Kappan

ദില്ലി: ഹാഥ്റസിലെ ബലാൽസംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കാപ്പനെ കൂടാതെ ക്യാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറർ അതിക്കൂർ റഹ്മാൻ, പി എഫ് ഐ മസൂദ് അഹമ്മദ്, എംഡി ആലം, കെ എ ഷെരീഫ്  എന്നിവർക്കെതിരെയാണ് ഇഡി കേസെടുത്തിരിക്കുന്നത്. ലക്നൗവിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടന്ന സമരങ്ങള്‍ക്ക് വിദേശ ഫണ്ടിംഗ് നടത്തിയെന്ന കേസില്‍ യുപി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനാണ് റൗഫ് ഷെരീഫ്. എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്ത ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനെതിരായ റിമാൻഡ് റിപ്പോർട്ടിൽ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ പേരും ഉള്‍പ്പെടുത്തിയിരുന്നു. റൗഫ് ഷെരീഫിന്‍റെ അക്കൗണ്ടിൽ കണ്ടെത്തിയത് 2.21 കോടി രൂപയാണ് എന്നാണ് എൻഫോഴ്സ്മെന്‍റിന്‍റെ വാദം. മൂന്ന് അക്കൗണ്ടുകളിലേക്കാണ് പണം എത്തിയത്. വിദേശത്ത് നിന്നും ഈ അക്കൗണ്ടുകളിലേക്ക് 31 ലക്ഷം രൂപ എത്തിയിട്ടുണ്ട്.

റൗഫ് ഷെരീഫ് പിന്നീട് ഈ പണം ക്യാമ്പസ് ഫ്രണ്ട് നേതാവും ട്രഷററുമായ അതീഖുർ റഹ്മാന്‍റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ക്യാമ്പസ് ഫ്രണ്ടിന്‍റെ പേരിൽ വേറെ ബാങ്ക് അക്കൗണ്ടുണ്ടായിരുന്നില്ലെന്നും, എല്ലാ പണമിടപാടുകളും റൗഫിന്‍റെ പേരിൽ മാത്രമാണ് നടത്തിയിരുന്നതെന്നും റിമാൻഡ് റിപ്പോർട്ട് ആരോപിക്കുന്നു. പല തവണ സമൻസ് അയച്ചിട്ടും റൗഫ് ഷെരീഫ് അന്വേഷണവുമായി സഹകരിച്ചില്ലെന്നും റിമാൻഡ് റിപ്പോർട്ടില്‍ ആരോപിച്ചിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios