പ്രതിരോധമന്ത്രി ഇന്ന് ലഡാക്കിൽ; അതിർത്തിയിലെ സാഹചര്യം വിലയിരുത്തും
അതിര്‍ത്തി തർക്കം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും സേനാ തല ചർച്ചകള്‍ വീണ്ടും തുടങ്ങുമെന്നും ഇന്ത്യയും ചൈനയും തീരുമാനമെടുത്തിന് പിന്നാലെയാണ് സന്ദര്‍ശനം.
ലഡാക്ക്: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ലഡാക്കിൽ എത്തും. സുരക്ഷ വിലയിരുത്തൽ നടത്തുന്ന മന്ത്രി സൈനികരുമായും സംവദിക്കും. അതിര്‍ത്തി തർക്കം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും സേനാ തല ചർച്ചകള്‍ വീണ്ടും തുടങ്ങുമെന്നും ഇന്ത്യയും ചൈനയും തീരുമാനമെടുത്തിന് പിന്നാലെയാണ് സന്ദര്‍ശനം. കരസേനാ മേധാവി എംഎം നരവനെ മന്ത്രിയെ അനുഗമിക്കും. കിഴക്കൻ ലഡാക്കിലെ നിലവിലെ സാഹചര്യവും സുരക്ഷാ ക്രമീകരണങ്ങളും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ മന്ത്രിക്ക് മുമ്പിൽ അവതരിപ്പിക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona