അഹമ്മദാബാദിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു
മഹാരാഷ്ട്ര കഴിഞ്ഞാൽ രാജ്യത്ത് എറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള സംസ്ഥാനമാണ് നിലവിൽ ഗുജറാത്ത് ഇത് വരെ 472 പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഗുജറാത്ത് ആരോഗ്യമന്ത്രാലയത്തിൻ്റെ ഔദ്യോഗിക കണക്ക്.
അഹമ്മദാബാദ്: അഹമ്മദാബാദിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി മോഹനൻ പിള്ളയാണ് മരിച്ചത്. അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ വച്ചായിരുന്നു മരണം. മേയ് ഏഴിനായിരുന്നു മരണം നടന്നത്.
മഹാരാഷ്ട്ര കഴിഞ്ഞാൽ രാജ്യത്ത് എറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള സംസ്ഥാനമാണ് നിലവിൽ ഗുജറാത്ത് ഇത് വരെ 472 പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഗുജറാത്ത് ആരോഗ്യമന്ത്രാലയത്തിൻ്റെ ഔദ്യോഗിക കണക്ക്. 24 മണിക്കൂറിനിടെ 394 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് . സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസമായി ദിവസേന 400ലേറെ കേസുകൾ സ്ഥിരീകരിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
സ്ഥിതി ഗുരുതരമായി തുടരുന്ന അഹമ്മദാബാദിൽ എയിംസ് ഡയറക്ടർ രൺദിപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള സംഘം പഠനം തുടങ്ങി. ഗുജറാത്തിലെ കേസുകളിൽ 71 ശതമാനവും അഹമ്മദാബാദിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അഹമ്മദാബാദിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി മോഹനൻ പിള്ളയാണ് മരിച്ചത്. അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ വച്ചായിരുന്നു മരണം. മേയ് ഏഴിനായിരുന്നു മരണം നടന്നത്.