സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പേരില്‍ പരമോന്നത സിവിലിയന്‍ പുരസ്കാരം വരുന്നു

ഒക്ടോബര്‍ 31ന് ദേശീയ ഐക്യദിനമായ പട്ടേലിന്റെ ജന്മവാര്‍ഷികത്തില്‍ ഈ പുരസ്‌കാരം പ്രഖ്യാപിക്കാനാണ് തീരുമാനം.

civilan award in the name of sardar vallabhai patel

ദില്ലി: ഉരുക്കു മനുഷ്യന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രഥമ ഇന്ത്യന്‍ അഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരിൽ പരമോന്നത സിവിലിയന്‍ ബഹുമതി ഏര്‍പ്പെടുത്താൻ  കേന്ദ്രസര്‍ക്കാർ തീരുമാനിച്ചു.

മെഡലും രാഷ്ട്രപതി ഒപ്പുവച്ച പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബര്‍ 31ന് ദേശീയ ഐക്യദിനമായ പട്ടേലിന്റെ ജന്മവാര്‍ഷികത്തില്‍ ഈ പുരസ്‌കാരം പ്രഖ്യാപിക്കാനാണ് തീരുമാനം. പ്രധാനമന്ത്രി ഉള്‍പ്പെടുന്ന സമിതിയാകും പുരസ്‌കാരം നിര്‍ണ്ണയിക്കുക.

സംസ്ഥാന സര്‍ക്കാരുകള്‍ക്കും വ്യക്തികള്‍ക്കും പരിഗണിക്കപ്പെടേണ്ടവരെ നാമനിര്‍ദ്ദേശം ചെയ്യാം. അത്യപൂര്‍വ ഘട്ടങ്ങളിലല്ലാതെ മരണാനന്തര ബഹുമതിയായി ഈ പുരസ്‌കാരം നല്‍കില്ല. പത്മ അവാര്‍ഡുകളോടൊപ്പം ഒരു വര്‍ഷം മൂന്നു പേര്‍ക്ക് വീതം പുരസ്‌കാരം സമ്മാനിക്കും. 
 

Latest Videos
Follow Us:
Download App:
  • android
  • ios