സര്‍ജിക്കല്‍ സട്രൈക്കിന് രണ്ട് വയസ്; രാഷ്ട്രീയ യുദ്ധം തുടരുന്നു

പാക് അധീന കശ്മീരിലെ ഭീകരരുടെ താവളങ്ങള്‍ ഇന്ത്യ സേന മിന്നലാക്രമണത്തിലൂടെ തകര്‍ത്തിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം. പത്താന്‍കോട്ടിലെ വ്യോമസേന താവളത്തില്‍ പാക് ഭീകരന്മാര്‍ നടത്തിയ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യന്‍ സേന 2016 സെപ്റ്റന്പര്‍ 28 അര്‍ദ്ധരാത്രിയില്‍ മിന്നലാക്രമണം നടത്തിയത്. 
 

2 years of surgical strike in pok

ദില്ലി: പാക് അധീന കശ്മീരിലെ ഭീകരരുടെ താവളങ്ങള്‍ ഇന്ത്യ സേന മിന്നലാക്രമണത്തിലൂടെ തകര്‍ത്തിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം.  പത്താന്‍കോട്ടിലെ വ്യോമസേന താവളത്തില്‍ പാക് ഭീകരന്മാര്‍ നടത്തിയ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യന്‍ സേന 2016 സെപ്റ്റന്പര്‍ 28 അര്‍ദ്ധരാത്രിയില്‍ മിന്നലാക്രമണം നടത്തിയത്. 

ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ ഇന്ത്യ പ്രതിരോധ സേന പുറത്തുവിട്ടു. രണ്ടാം വാര്‍ഷികാഘോഷത്തിന് തൊട്ടു മുന്പായി കൂടുതൽ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടു. മൂന്നു ദിവസം നീളുന്ന പരാക്രമം പര്‍വ് എന്ന ആഘോഷം കഴിഞ്ഞ ദിവസം തുടങ്ങി. വാര്‍ഷികാഘോഷം നടത്തണമെന്ന് സര്‍വകലാശാലകള്‍ക്ക് യുജിസി നല്‍കിയ നിര്‍ദേശവും വിവാദമായിരുന്നു.

സൈന്യത്തിന്‍റെ നേട്ടം കേന്ദ്ര സര്‍ക്കാര്‍ പ്രചാരണ വിഷയമാക്കുന്പോള്‍ 2016 ൽ ആദ്യമായിട്ടല്ല ഇന്ത്യ മിന്നലാക്രമണം നടത്തിയതെന്നാണ് കോണ്‍ഗ്രസ് പ്രതികരണം. മോദിയും ബി.ജെ.പിയും സൈനികരെ വോട്ടു പിടിക്കാനുളള ഉപകരണമാക്കുന്നുവെന്നാണ് കോണ്‍ഗ്രസ് വിമര്‍ശനം. 

കശ്മീരിൽ 54 മാസത്തിനിടെ മരിച്ച സുരക്ഷാ സേനാംഗങ്ങളുടെ കണക്ക് നിരത്തി ദേശസുരക്ഷയിൽ മോദി സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യുന്നുവെന്ന വിമര്‍ശനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ഒപ്പം റഫാൽ ഇടപാടും മോദി സര്‍ക്കാരിനെതിരെ ഉന്നയിക്കുന്നു.

"

Latest Videos
Follow Us:
Download App:
  • android
  • ios