Asianet News MalayalamAsianet News Malayalam

'കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഗോവധത്തിന് അനുമതി നൽകും': യോഗി ആദിത്യനാഥ്

ഔറംഗസീബിന്‍റെ കാലത്ത് നിലവിലുണ്ടായിരുന്ന നികുതി സമ്പ്രദായം ഇന്ത്യാ സഖ്യം തിരികെ കൊണ്ടുവരുമെന്നും പരമ്പരാഗത സ്വത്തിന് നികുതി ഏർപ്പെടുത്തുമെന്നും യോഗി

yogi adityanath alleges congress will allow cow slaughter
Author
First Published May 5, 2024, 10:07 PM IST

ലഖ്നൌ: പ്രചാരണത്തിനിടെ വിദ്വേഷ പരാമർശങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഗോവധത്തിന് അനുമതി നൽകും. ഗോമാംസം കഴിക്കുന്നവരെ പ്രോത്സാഹിപ്പിക്കും. ഔറംഗസീബിന്‍റെ കാലത്ത് നിലവിലുണ്ടായിരുന്ന നികുതി സമ്പ്രദായം ഇന്ത്യാ സഖ്യം തിരികെ കൊണ്ടുവരുമെന്നും പരമ്പരാഗത സ്വത്തിന് നികുതി ഏർപ്പെടുത്തുമെന്നും യോഗി ആരോപിച്ചു.

കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്ത് ശരിഅത്ത് നിയമം നടപ്പാക്കുമെന്നും ജനങ്ങളുടെ സ്വത്ത് പുനർവിതരണം ചെയ്യുമെന്നും പ്രകടന പത്രികയിൽ പറഞ്ഞിട്ടുണ്ടെന്ന് യോ​ഗി ആദിത്യനാഥ് നേരത്തെ ആരോപിച്ചിരുന്നു. കോൺഗ്രസും സഖ്യകക്ഷികളും രാജ്യത്തെ ഒറ്റിക്കൊടുത്ത് മോശം പ്രകടന പത്രികയുമായി നിങ്ങളുടെ അടുത്ത് വന്നിരിക്കുകയാണെന്നും ആദിത്യനാഥ് പറഞ്ഞു.

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗിക്കൊപ്പം റോഡ് ഷോ

Latest Videos
Follow Us:
Download App:
  • android
  • ios