Asianet News MalayalamAsianet News Malayalam

'ഭാര്യയുമായുള്ള പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാവില്ല'; വിവാദ വിധിയുമായി ഹൈക്കോടതി

ഭാര്യക്ക് 15 വയസ്സിൽ താഴെയല്ലാത്തിടത്തോളം ഭർത്താവ് ഭാര്യയുമായി നടത്തുന്ന പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം ബലാത്സംഗമാകില്ലെന്ന് സിംഗിൾ ജഡ്ജി ജസ്റ്റിസ് ഗുർപാൽ സിംഗ് അലുവാലിയ പറഞ്ഞു. 

Unnatural intercourse with the wife cannot be considered as rape; High Court with controversial verdict
Author
First Published May 4, 2024, 9:52 AM IST

ഭോപ്പാൽ: ഭാര്യയുമായി ഭർത്താവ് പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഇത്തരം കേസുകളിൽ സ്ത്രീയുടെ സമ്മതം അപ്രധാനമാണെന്നും മധ്യപ്രദേശ് ഹൈക്കോടതി പറയുന്നു. ഭർത്താവ് ഒന്നിലധികം തവണ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കിയെന്ന് കാണിച്ച് ഭാര്യ നൽകിയ എഫ്ഐആർ കോടതി റദ്ദാക്കുകയായിരുന്നു. 

നിയമപരമായി വിവാഹിതയായ ഭാര്യയോടൊപ്പം താമസിക്കുന്ന ഭർത്താവ് പ്രകൃതിവിരുദ്ധ ലൈംഗികതയിൽ ഏർപ്പെടുന്നത് ഐപിസി 377-ാം വകുപ്പ് പ്രകാരം കുറ്റകരമല്ലെന്നാണ് കോടതിയുടെ നിഗമനം. ഭാര്യക്ക് 15 വയസ്സിൽ താഴെയല്ലാത്തിടത്തോളം ഭർത്താവ് ഭാര്യയുമായി നടത്തുന്ന പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം ബലാത്സംഗമാകില്ലെന്ന് സിംഗിൾ ജഡ്ജി ജസ്റ്റിസ് ഗുർപാൽ സിംഗ് അലുവാലിയ പറഞ്ഞു. ഭാര്യയ്ക്ക് പതിനഞ്ച് വയസ്സിൽ താഴെയല്ലെങ്കിൽ അത് ബലാത്സംഗമല്ല, "തൻ്റെ കൂടെ താമസിക്കുന്ന നിയമപരമായി വിവാഹിതയായ ഭാര്യയുമായി ഒരു ഭർത്താവ് പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഐപിസി സെക്ഷൻ 377 പ്രകാരം കുറ്റകരമല്ലാത്തതിനാൽ, നിസാരമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന കാര്യത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

2019 ലാണ് കേസ് കോടതിയിലെത്തുന്നത്. വിവാഹത്തിന് ശേഷം, ഭർത്താവ് ഒന്നിലധികം തവണ തന്നെ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് ഇരയാക്കിയെന്ന് കാണിച്ച് യുവതി ഭർത്താവിനെതിരെ പരാതി നൽകുകയായിരുന്നു. തുടർന്ന് കേസ് ചോദ്യം ചെയ്ത് ഭർത്താവ് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. താനും ഭാര്യയും തമ്മിലുള്ള അസ്വാഭാവിക ലൈംഗികത ഐപിസി 377-ാം വകുപ്പ് പ്രകാരം കുറ്റകരമല്ലെന്നായിരുന്നു ഭർത്താവിന്റെ വാദം. വാദം അം​ഗീകരിച്ച കോടതി ഭാര്യയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. 

സർക്കാർ വാഗ്ദാനം പാഴ്വാക്കായി, ചികിത്സയ്ക്കുളള പണമടയ്ക്കാതെ ഡിസ്ചാർജ്ജില്ലെന്ന് അധികൃതർ, രാജീവിന് ദുരിതം

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios