Asianet News MalayalamAsianet News Malayalam

ചെന്നൈയില്‍ മൈസൂർ-ദർബാംഗ എക്സ്പ്രസ് നിർത്തിയിട്ട ചരക്ക് ട്രെയിനിൽ ഇടിച്ചു, കോച്ചുകൾ പാളം തെറ്റി, തീപിടിച്ചു

നിര്‍ത്തിയിട്ട ചരക്ക് ട്രെയിനുമായിട്ടാണ് മൈസൂര്‍-ദര്‍ബാംഗ എക്സ്പ്രസ് കൂട്ടിയിടിച്ചത്. 13 കോച്ചുകള്‍ പാളം തെറ്റി. 3 കോച്ചുകള്‍ക്ക് തീപിടിക്കുകയും ചെയ്തു. 

Train accident Mysore Darbhanga Express rams into goods train at Kavarapettai in TamilNadu
Author
First Published Oct 11, 2024, 9:59 PM IST | Last Updated Oct 11, 2024, 10:04 PM IST

ചെന്നൈ: തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. ചെന്നൈ കവരൈപേട്ടയിലാണ് ട്രെയിന്‍ അപകടം ഉണ്ടായത്. നിര്‍ത്തിയിട്ട ചരക്ക് ട്രെയിനിലേക്ക് മൈസൂര്‍-ദര്‍ബാംഗ എക്സ്പ്രസ് ഇടിച്ച് കയറുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ 13 കോച്ചുകള്‍ പാളം തെറ്റി. മൂന്ന് കോച്ചുകള്‍ക്ക് തീപിടിക്കുകയും ചെയ്തു.

അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. എന്‍ഡിആര്‍എഫ് സംഘം അപകട സ്ഥലത്തെത്തി. കൂടൂതൽ ആംബുലൻസുകൾ അപകട സ്ഥലത്തേക്ക്  എത്തിച്ചു. അപകടത്തില്‍ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തെ തുടര്‍ന്ന് ചെന്നൈ - വിജയവാഡ റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു.

ഹെല്‍പ് ലൈന്‍ നമ്പര്‍:

04425354151
04424354995

ബെംഗളുരുവിലും ട്രെയിൻ കടന്ന് പോയ എല്ലാ സ്റ്റേഷനുകളിലും ഹെൽപ് ഡെസ്ക് തുറന്നു.ബെംഗളുരു റെയിൽവേ ആസ്ഥാനത്താണ് വാർ റൂം തുറന്നത്. നമ്പർ- 08861309815.

Also Read: ഒടുവിൽ ആശ്വാസം, സാങ്കേതിക തകരാറിലായ തിരുച്ചിറപ്പള്ളി-ഷാര്‍ജ വിമാനം തിരിച്ചിറക്കി, യാത്രക്കാര്‍ സുരക്ഷിതര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios