സിഐഎസ്എഫിന്റെ കനത്ത കാവലിന് ഇടയിലും താജ്മഹലിന് സമീപത്ത് മൂത്രമൊഴിച്ച് സഞ്ചാരികൾ, അന്വേഷണം

താജ്മഹൽ സമുച്ചയത്തിനുള്ളിൽ ശുചിമുറികൾ അടക്കമുള്ള സംവിധാനങ്ങൾ സഞ്ചാരികൾക്കായി ഏർപ്പെടുത്തിയിട്ടുള്ളപ്പോഴാണ് ദൌർഭാഗ്യകരമായ സംഭവമെന്നാണ് ആർക്കിയോളജിക്കൽ വകുപ്പ് വിശദമാക്കുന്നത്. 

tourists urinates in tajmahal garden security tightened investigation

ആഗ്ര: സിഐഎസ്എഫ് ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ കനത്ത കാവലിന് ഇടയിലും  താജ്മഹലിന്റെ പൂന്തോട്ടത്തിൽ മൂത്രമൊഴിച്ച് സന്ദർശകർ. കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ സന്ദർശകർ താജ്മഹലിന്റെ പൂന്തോട്ടത്തിൽ മൂത്രമൊഴിക്കുന്ന വീഡിയോ പ്രചരിച്ചത്. വിദേശികൾ അടക്കം നിരവധിപ്പേർ കാണാനെത്തുന്ന ചരിത്രസ്മാരകത്തെ അപമാനിക്കുന്നതാണ് സംഭവമെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം. താജ്മഹൽ സമുച്ചയത്തിനുള്ളിൽ ശുചിമുറികൾ അടക്കമുള്ള സംവിധാനങ്ങൾ സഞ്ചാരികൾക്കായി ഏർപ്പെടുത്തിയിട്ടുള്ളപ്പോഴാണ് ദൌർഭാഗ്യകരമായ സംഭവമെന്നാണ് ആർക്കിയോളജിക്കൽ വകുപ്പ് വിശദമാക്കുന്നത്. 

സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വീഡിയോയിലുള്ള വ്യക്തികളെ തിരിച്ചറിയാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. സ്മാരകത്തിന് ചുറ്റും സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. പൂന്തോട്ടങ്ങൾക്ക് സമീപത്തും കാവൽക്കാരെ കൂടുതലായി നിയോഗിക്കുമെന്നാണ് അധികൃതർ വിശദമാക്കുന്നത്. സ്മാരകത്തിന്റെ ചുമതലയിലുള്ളവരിൽ നിന്ന് ആർക്കിയോളജിക്കൽ വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. 

സംഭവത്തിൽ സിഐഎസ്എഫിനും ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റിനും എതിരെ രൂക്ഷമായ വിമർശനമാണ്  ഉയരുന്നത്. സ്മാരകത്തിന് സമീപത്ത് നിന്ന് വളരെ കൂളായി മൂത്രമൊഴിച്ച് സ്ഥലം വിടാൻ എങ്ങനെയാണ് ഇവർക്ക് സാധിക്കുന്നതെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും. രാജ്യത്തിന് നാണക്കേടാണ് സന്ദർശകരുടെ ഇത്തരത്തിലെ പെരുമാറ്റമെന്നാണ് വീഡിയോയോട് ഏറിയ പങ്കും ആളുകൾ പ്രതികരിക്കുന്നത്. സമീപത്ത്കൂടി സഞ്ചാരികൾ നടന്ന് പോവുന്നത് പോലും പരിഗണിക്കാതെയാണ് നാണക്കേടുണ്ടാക്കുന്ന നടപടി. വിദേശികൾ അടക്കം ആയിരക്കണക്കിന് പേരാണ് താജ്മഹലും ചുറ്റുമുള്ള പൂന്തോട്ടവും കാണാനെത്തുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios